കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂർ നഗരത്തിൽ എസ്എഫ്ഐ 24 മണിക്കൂർ സമരം നടത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായി മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്താവുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 24 മണിക്കൂര്‍ ധര്‍ണ സമാപിച്ചു. സമാപന യോഗം എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം എപി അന്‍വീര്‍ ഉദ്ഘാടനം ചെയ്തു. സിപി ഷിജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദിഷ്ണ പ്രസാദ്, ഷിബിന്‍ കാനായി, മുഹമ്മദ് ഫാസില്‍ എന്നിവര്‍ സംസാരിച്ചു.

ബിജെപിയെ പുറത്താക്കാന്‍ പുതിയ പാര്‍ട്ടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ്ബിജെപിയെ പുറത്താക്കാന്‍ പുതിയ പാര്‍ട്ടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, സംസ്ഥാന കമ്മറ്റിയംഗം പി ജയരാജന്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ധര്‍ണയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമം ടിപി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കവി മാധവന്‍ പുറച്ചേരി, എവി അജയകുമാര്‍, കൃഷ്ണന്‍ നടുവിലത്ത്, പ്രമോദ് വെള്ളച്ചാല്‍, അക്ഷയ് കുമാര്‍, എംകെ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

sfi

ചിത്രകാര സംഗമവും സംഘടിപ്പിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായി രാത്രിയില്‍ നഗരത്തില്‍പ്രതിഷേധ പ്രകടനവും നടത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. പൗരത്വ നിയമത്തിനെതിരായ സമരം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സിപി ഷിജു അധ്യക്ഷനായി ഡി വൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി വികെ.സനോജ്, എം ഷാജര്‍, എപി അന്‍വീര്‍, കെ ശ്രീജിത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

English summary
SFI dharna against CAA in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X