തോട്ടട എസ്എന്‍ കോളെജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കെ എസ് യുകാര്‍ക്ക് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം
കണ്ണൂര്‍: തോട്ടട എസ്.എന്‍ കോളേജിലേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം. മാര്‍ച്ചിനിടെ കോളേജ് മതില്‍ ചാടികടന്ന് ക്യാംപസിലേക്ക് കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ നേരിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
എന്നാല്‍ ഇതിനിടെ പൊലിസ് സമയോചിതമായി ഇടപെട്ടതുകാരണം ആ സമയം ഏറ്റുമുട്ടല്‍ ഒഴിവായെങ്കിലും പ്രതിഷേധ മാര്‍ച്ച് കഴിഞ്ഞു പോവുകയായിരുന്ന പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. അക്രമത്തില്‍ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

അക്രമത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരായ സൗരവ്, ഹരികൃഷ്ണന്‍, ദേവ കുമാര്‍, അലോക്, പ്രകീര്‍ത്ത് എന്നിവരെ വിദഗ്ധ ചികിത്സക്കായി തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ ജില്ലാ ഏരിയ കമ്മിറ്റിയുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ ആക്രമിച്ചതായി പരാതിയുണ്ട്.
വ്യാഴാഴ്ച്ച രാവിലെയാണ് കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കീറിയെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.യു കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. നോമിനേഷന്‍ കീറിയെറിഞ്ഞതിന് സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു എസ്.എന്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കാംപസ് സംസ്‌കാരം മലിനപ്പെടുത്തുന്നതിന് ചില അധ്യാപകരും കൂട്ടുനിന്നതിന്റെ ഫലമാണ് എസ്.എന്‍. കോളേജിലെ പ്രശ്്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് പറഞ്ഞു. നോമിനേഷന്‍ പേപ്പര്‍ പോലും പൂരിപ്പിക്കാനറിയാത്ത വിധത്തില്‍ അക്ഷരാഭ്യാസമില്ലാത്തവരായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാറിയെന്ന് സുദീപ് ജയിംസ് ആരോപിച്ചു.
മാര്‍ച്ചിന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, പ്രനില്‍ മതുക്കോത്ത്, എം.കെ വരുണ്‍, അഷിത്ത് അശോകന്‍, അന്‍സില്‍ വായപ്പള്ളി, എം.സി അതുല്‍, ഹരികൃഷ്ണന്‍ ചാലാട്, കെ. കാവ്യ, അനഘ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications