കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യാപികമാര്‍ ശാസിച്ചു; വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് ആശുപത്രിയില്‍... കണ്ണൂര്‍ ചിന്‍മയാകോളജ് എസ്എഫ് ഐക്കാര്‍ അടിച്ചുതകര്‍ത്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സമരം ചെയ്ത വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ സംഘം ചേര്‍ന്ന് ശാസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു ആശുപത്രിയിലായി. ഇതില്‍ പ്രതിഷേധിച്ച് എസ്. എഫ്. ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പരക്കേ അക്രമം. കണ്ണൂര്‍ ചിന്‍മയാ കോളജിലേക്ക് പ്രകടനമായെത്തിയ എസ്. എഫ്ണ ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു.

<strong>നിരീക്ഷണ കാമറ മോഷ്ട‌ാവ് അറസ്റ്റിൽ; മോഷണം വർക്കലയിൽ, പിടിയിലായ നസറുദ്ദീൻ നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതി!</strong>നിരീക്ഷണ കാമറ മോഷ്ട‌ാവ് അറസ്റ്റിൽ; മോഷണം വർക്കലയിൽ, പിടിയിലായ നസറുദ്ദീൻ നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതി!

ജനല്‍ചില്ലുകളും പൂച്ചട്ടികളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുമാണ് എസ്. എഫ്. ഐ ജില്ലാഭാരവാഹികളുടെ നേതൃത്വത്തില്‍ മുദ്രാവാക്യം മുഴക്കിയെത്തിയ സംഘം തകര്‍ത്തത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് കുറേ നേരം സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലിസ് എസ്്. എഫ്. ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.

SFI protest

കഴിഞ്ഞ ദിവസം അധ്യാപികമാര്‍ ശാസിച്ചതിനെ തുടര്‍ന്നു ഭയന്നു വിറച്ചു കോളജിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥിനി ബോധരഹിതയായി വീണിരുന്നു. വിദ്യാര്‍ഥിനി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍തളാപ്പിലുള്ള ചിന്‍മയാ കോളജില്‍ മാര്‍ച്ചു നടത്തിയത്.

ചിന്മയാ വിദ്യാലയത്തില്‍ നടന്ന സമരവുമായി ബന്ധപ്പെട്ടു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ മാനേജ്‌മെന്റും അധ്യാപകരും ചോദ്യം ചെയ്തുവെന്നാണു വിദ്യാര്‍ഥിനികള്‍ പറയുന്നത്. രക്ഷിതാക്കളെ വിളിച്ചു നേരത്തെ പ്രിന്‍സിപ്പല്‍ സംസാരിച്ചിരുന്നു. അതിനു ശേഷം മാനേജ്‌മെന്റിന്റെ ഭീഷണിക്കു വഴങ്ങി ഒരു കൂട്ടം അധ്യാപികമാര്‍ പി.ജി രïാം വര്‍ഷ വിദ്യാര്‍ഥിനിയെ രഹസ്യമായി വിളിപ്പിച്ചു ആക്രോശിക്കുകയും നിര്‍ബന്ധിച്ചു ലൈബ്രറിയിലേക്കു കൊïു പോവുകയായിരുന്നു.

എല്ലാവരുടെയും മുന്‍പില്‍ വച്ച് തന്നോട് മോശമായ രീതിയില്‍ അധ്യാപികമാര്‍ പെരുമാറിയെന്നും ഇതു തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നു വിദ്യാര്‍ഥിനി പറഞ്ഞു. വീട്ടിലെത്തിയ വിദ്യാര്‍ഥിനി മാനസിക പീഡനത്താല്‍ ഭയന്നു വിറച്ചു കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണു സഹപാഠികളും ബന്ധുക്കളും പറയുന്നത്. ഇതിനെ തുടര്‍ന്നാണ് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് സി.പി ഷിജു, മുഹമ്മദ് ഫാസില്‍, മുബഷിര്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോവുന്ന അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും നിലപാടില്‍ രക്ഷിതാക്കളും പ്രതിഷേധത്തിലാണ്.

English summary
SFI's protest against Kannur Chinmaya College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X