Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിടല്‍: ഡി.വൈ. എഫ്. ഐ നേതാവിനെതിരെ അച്ചടക്ക നടപടിവന്നേക്കും

ഇരിട്ടി: കണ്ണൂരില്‍ സി.പി. എം പടിയടച്ചു പുറത്താക്കിയ സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ട ഡി.വൈ. എഫ്. ഐ നേതാവിനെതിരെ സി.പി. എം അച്ചടക്ക നടപടിയെടുത്തേക്കും. ഡി. വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം.ഷാജറിനെതിരെയാണ് നടപടിയുണ്ടാവുക.സി. പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമെന്ന നിലയില്‍ പാര്‍ട്ടി പരസ്യമായി എതിര്‍ത്ത സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ കുറ്റാരോപിതന്‍ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിനാണ് നടപടിയുണ്ടാവുക.

pm-1672255878.jpg -Properties Reuse Image

നേരത്തെ ഡി.വൈ. എഫ്. ഐയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് ഇതേ ഷാജര്‍ തന്നെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുകൂടാതെ സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആകാശ് തില്ലങ്കേരിയെ പേരെടുത്തു പറഞ്ഞുകൊണ്ടു സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.

കണ്ണൂര്‍ സി.പി. എമ്മില്‍ ഉള്‍പാര്‍ട്ടിപോര് കൊടുമ്പിരികൊള്ളവെ സ്വര്‍ണക്കടത്ത് കേസില്‍ആരോപണവിധേയനും പി.ജയരാജന്റെ കടുത്ത ആരാധകനുമായ

ആകാശ് തില്ലങ്കേരിക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രോഫി സമ്മാനിച്ച ഡി. വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റി നേതാവിന്റെ നടപടി വിവാദമായിരിക്കുന്നത്.

തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ സി.കെ ജി വഞ്ചേരിയുടെ ട്രോഫിയാണ് ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം ഷാജറില്‍ നിന്നും സ്വര്‍ണക്കടത്ത് കേസിലെ വിവാദനായകനായ ആകാശ് തില്ലങ്കേരിയുംഷാന്‍ ബാവയും ഏറ്റുവാങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ പി.ജെയ്ക്കു അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്ന സൈബര്‍ പോരാളി കൂടിയാണ് ആകാശ് തില്ലങ്കേരി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെയും ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ. എഫ്. ഐയുടെ നേതൃത്വത്തില്‍ പദയാത്രകളും ബോധവല്‍ക്കരണപരിപാടികളും നടത്തിയിരുന്നു.

സോഷ്യല്‍മീഡിയയിലൂടെ ഡി. വൈ. എഫ്. ഐയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ് മനുതോമസ് സംഘടനയുടെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നതോടെ അന്നത്തെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന് രോഖമൂലം അന്നു ജില്ലാസെക്രട്ടറിയായിരുന്ന ഷാജര്‍ പരാതി നല്‍കുകയായിരുന്നു. എന്നാ ല്‍ മനുതോമസിനെ പിന്നീട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്നീട് നടന്ന സമ്മേളനത്തില്‍ ഒഴിവാക്കി. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിനെ കുറിച്ചു കേന്ദ്രകമ്മിറ്റിയംഗമായ എം. ഷാജര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.ഷാജറിനെതിരെ ഡി.വൈ. എഫ്. ഐയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഈസാഹചര്യത്തിലാണ് സി.പി. എം ജില്ലാ നേതൃത്വം പാര്‍ട്ടിതല അന്വേഷണമാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+