കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യോമസേനയുടെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഷെറിന് നാടിന്റെ ബിഗ് സല്യൂട്ട്: വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ യാത്രാമൊഴി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അരുണ്‍ചാല്‍ പ്രദേശില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട അഞ്ചരക്കണ്ടി കുഴിമ്പാലോടിലെ വ്യോമസേന ഉദ്യോഗസ്ഥന്‍ എന്‍ കെ ഷെറിന്റെ (27) മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്.

<strong>യുവതിയുടെ പീഡന പരാതി; ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച </strong>യുവതിയുടെ പീഡന പരാതി; ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച

തുടര്‍ന്ന് രാവിലെ ഒന്‍പതു മണിയോടെ ഷെറിന്റെ വീട്ടിനടുത്ത കുഴിമ്പാലോട് റോഡില്‍ പൊതുദര്‍ശനത്തിന് വെച്ചു. യൂണിഫോമില്ലാതെ ചേതനയറ്റ ഭൗതിക ശരീരം യാത്രാമൊഴിക്കായി എത്തിച്ചപ്പോള്‍ പലര്‍ക്കും ഉള്ളിലെ നൊമ്പരം നിയന്ത്രിക്കാനായില്ല. ഇതോടെ വീടും പരിസരവുമാകെ ശോകമൂകമായി. ഷെറിന്റെ സഹപ്രവര്‍ത്തകരും ചേതനയറ്റ ശരീരം ഒരുനോക്ക് കാണാന്‍ പോലും കഴിയാതെ വന്നതിനാല്‍ പലരും വിറയാര്‍ന്ന കൈകളോടെ, നിറകണ്ണുകളോടെയാണ് അവസാന സല്യൂട്ട് നല്‍കിയത്.

Sherin

ബന്ധുക്കളും ഇതിനിടയില്‍ വിതുമ്പിക്കരഞ്ഞു. വീട്ടിലെത്തിച്ച പ്രിയതമന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാന്‍ വന്ന ഗര്‍ഭിണിയായ ഭാര്യയും മാതാപിതാക്കളും കൂട്ടരും വിതുമ്പി. ബന്ധുക്കള്‍ വീവിട്ട് കരഞ്ഞതോടെ കണ്ടുനിന്നവരുടെ മിഴികളും നനഞ്ഞു. ഭൗതിക ശരീരത്തില്‍ ബന്ധുക്കളും പോലീസുകാരും വ്യോമസേന ഉദ്യോഗസ്ഥരും നാട്ടുകാരും രാഷ്ട്രീയ സാമുഹ്യരംഗത്തെ പ്രമുഖരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഡി സി സി സെക്രട്ടറി സതീശന്‍ പാച്ചേനി, തഹസില്‍ദാര്‍ സജീവന്‍, അഡ്വ ടി ഒ മോഹനന്‍, മമ്പറം ദിവാകരന്‍, എം കെ മോഹനന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം കെ സുധാകരന്‍ എം പി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ടാണ് മൃതദേഹം ഉടനെ നാട്ടിലെത്തിച്ചത്.

ഇന്നലെ രാവിലെയാണ് വ്യോമസേനാ അധികൃതര്‍ ചക്കരക്കല്‍ എസ് ഐയെ ഷെറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് അറിയിച്ചത്. കഴിഞ്ഞ മൂന്നാം തിയ്യതിയായിരുന്നു വ്യോമസേനയുടെ എ എന്‍ 32 ചരക്ക് വിമാനം അരുണാചല്‍പ്രദേശിലെ ലിപോയിക്കടുത്ത് തകര്‍ന്നുവീണത്. ഷെറിനും മറ്റ് രണ്ട് മലയാളികളുമുള്‍പ്പെടെ 13 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പതിമൂന്നാം തിയ്യതി വ്യോമസേന സ്ഥിരീകരിച്ചിരുന്നു. അന്നുമുതല്‍ ഷെരിന്റെ ചേതനയറ്റ ശരീരമെങ്കിലും അവസാനമായി കാണാന്‍ കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു വീട്ടുകാരും നാട്ടുകാരും.

English summary
sherin's funeral in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X