കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കലിൽ മണലിൽ പൂണ്ട കപ്പലുകൾ സിൽക്കിലെത്തിക്കാൻ തീവ്രശ്രമം തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാസങ്ങൾക്കു മുൻപുണ്ടായ കടലേറ്റത്തിലും പ്രളയത്തിലും ലക്ഷ്യം തെറ്റി ഒഴുകി ധര്‍മടത്തും അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്തും മണലില്‍ പൂണ്ട കപ്പലുകള്‍ വീണ്ടും അഴീക്കൽ കപ്പൽ പൊളിസില്‍ക്ക് യൂണിറ്റിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഒഴിവാലി, ഓഷ്യനോ റോവര്‍ എന്നീ കപ്പലുകളാണ് മാലിദ്വീപില്‍ നിന്ന് പൊളിക്കാന്‍ കൊണ്ടുവന്നത്. തുത്തുക്കുടിയിലെ സ്വകാര്യ ഏജന്‍സിയാണ് ഇവയെത്തിച്ചത്. മൂന്നുതവണ കപ്പല്‍ നീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇവ ഉയര്‍ത്താന്‍ ബലൂണ്‍ സംവിധാനവും ഫലപ്രദമായില്ല.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം

കടലിലെ പ്രതികൂല കാലാവസ്ഥയും വിനയായി. കപ്പലുകള്‍ സില്‍ക്ക് യൂനിറ്റിലെത്തിക്കാന്‍ ഒടുവില്‍ തുറമുഖവകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളത്തെ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവര്‍ കപ്പലിനു ചുറ്റിലുമുള്ള മണല്‍ നീക്കം ചെയ്യുന്ന പ്രവൃത്തി രണ്ടു ദിവസത്തിനകം തുടങ്ങും. കപ്പല്‍ ഒരാഴ്ചയ്ക്കകം സില്‍ക്കിലെത്തിക്കാനാണ് ലക്ഷ്യം.

kannur

കലക്ടറേറ്റില്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു നടന്ന യോഗത്തില്‍ കോഴിക്കോട് അസി. പോര്‍ട്ട് ഓഫീസര്‍, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, സില്‍ക്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. രണ്ടു ദിവസത്തിനകം എറണാകുളത്തു നിന്ന് കൊണ്ടുവന്ന ഡ്രഡ്ജര്‍, കപ്പലിനടിയിലെ മണല്‍ മാറ്റാന്‍ തുടങ്ങും. പൊളിക്കാന്‍ ഗോവ കാര്‍വാറില്‍ നിന്ന് ഒന്നരമാസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സി കൊണ്ടുവന്ന ടഗ്ഗിനെ കപ്പല്‍ വലിച്ചുകൊണ്ടുവരാന്‍ ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കും. കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ചു

English summary
Ship stuck in sand in Azheekkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X