വടംപൊട്ടി കപ്പലുകള്‍ കടലില്‍ കുടുങ്ങി: അഴീക്കല്‍ സില്‍ക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന് വിളിപ്പാടകലെ കപ്പല്‍ തങ്ങിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. അഴീക്കല്‍ സില്ക്കിലേക്കു പൊളിക്കാനായി കൊണ്ടുവരികയായിരുന്ന രണ്ട് കപ്പലുകള്‍ വടം പൊട്ടി കടലില്‍ അകപ്പെട്ടത്. കഴിഞ്ഞ നാലുദിവസമായ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ കരയ്ക്കടുപ്പിക്കാന്‍ തുറമുഖ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പഴയ കപ്പലില്‍ നിന്നും ഓയിലും ഗ്രീസും ബില്‍ജ് വാട്ടറും കടലിലേക്ക് പരന്ന് തളം കെട്ടിക്കിടക്കുകയാണ്.
ഇതു മത്തി ഉള്‍പ്പെടെ ചെറുമത്സ്യങ്ങളെ ബാധിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ടഗ്ഗിനെ ബന്ധിപ്പിച്ച് കപ്പലുകള്‍ കെട്ടിവലിച്ചു കൊണ്ടുവന്നത്. നീര്‍ക്കടവ് ഭാഗത്തു നിന്നും നങ്കൂരമിട്ടെങ്കിലും അഴീക്കല്‍ എത്തുന്നതിനു മുമ്പേ ടഗ്ഗിന്റെ വടം പൊട്ടി കപ്പലുകള്‍ കടലില്‍ ഒഴുകി നടന്നു.

തുടര്‍ന്ന് ഒരു കപ്പല്‍ ധര്‍മ്മടം തുരുത്തിനും മറ്റൊന്ന് അഴീക്കല്‍ പുലിമുട്ടിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച്ച കോഴിക്കോടു നിന്നും ഖലാസികള്‍ എത്തിയെങ്കില്‍ കപ്പല്‍ കരയ്ക്കെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് മംഗലാപുരത്തു നിന്നും കോസ്റ്റ് ഗാര്‍ഡിന്റെ ഉള്‍പ്പെടെ ഖലാസികളെ ബന്ധപ്പെട്ടു വരികയാണ് സില്‍ക്ക് അധികൃതര്‍. അതേസമയം, നേരത്തെ സില്‍ക്കില്‍ നിന്നും പൊളിച്ച കപ്പലുകളുടെ അവശിഷ്ടം സമീപത്തെ കിണറുകളിലും മറ്റും എത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കടലിനെയും ഇതു ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നീര്‍ക്കടവ് അരയ സമാജം, വലക്കാര് സംരക്ഷണ സമിതി, വലക്കാര് ആരോഗ്യ സമിതി എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications