കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടംപൊട്ടി കപ്പലുകള്‍ കടലില്‍ കുടുങ്ങി: അഴീക്കല്‍ സില്‍ക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന് വിളിപ്പാടകലെ കപ്പല്‍ തങ്ങിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. അഴീക്കല്‍ സില്‍ക്കിലേക്കു പൊളിക്കാനായി കൊണ്ടുവരികയായിരുന്ന രണ്ട് കപ്പലുകള്‍ വടം പൊട്ടി കടലില്‍ അകപ്പെട്ടത്. കഴിഞ്ഞ നാലുദിവസമായ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ കരയ്ക്കടുപ്പിക്കാന്‍ തുറമുഖ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പഴയ കപ്പലില്‍ നിന്നും ഓയിലും ഗ്രീസും ബില്‍ജ് വാട്ടറും കടലിലേക്ക് പരന്ന് തളം കെട്ടിക്കിടക്കുകയാണ്.

വടക്കന്‍ കേരളത്തില്‍ ഇന്നും മഴക്ക് സാധ്യത, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴക്കെടുതിയില്‍ മരണം 95 ആയിവടക്കന്‍ കേരളത്തില്‍ ഇന്നും മഴക്ക് സാധ്യത, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴക്കെടുതിയില്‍ മരണം 95 ആയി

ഇതു മത്തി ഉള്‍പ്പെടെ ചെറുമത്സ്യങ്ങളെ ബാധിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ടഗ്ഗിനെ ബന്ധിപ്പിച്ച് കപ്പലുകള്‍ കെട്ടിവലിച്ചു കൊണ്ടുവന്നത്. നീര്‍ക്കടവ് ഭാഗത്തു നിന്നും നങ്കൂരമിട്ടെങ്കിലും അഴീക്കല്‍ എത്തുന്നതിനു മുമ്പേ ടഗ്ഗിന്റെ വടം പൊട്ടി കപ്പലുകള്‍ കടലില്‍ ഒഴുകി നടന്നു.

azheekkalport1-

തുടര്‍ന്ന് ഒരു കപ്പല്‍ ധര്‍മ്മടം തുരുത്തിനും മറ്റൊന്ന് അഴീക്കല്‍ പുലിമുട്ടിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച്ച കോഴിക്കോടു നിന്നും ഖലാസികള്‍ എത്തിയെങ്കില്‍ കപ്പല്‍ കരയ്‌ക്കെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് മംഗലാപുരത്തു നിന്നും കോസ്റ്റ് ഗാര്‍ഡിന്റെ ഉള്‍പ്പെടെ ഖലാസികളെ ബന്ധപ്പെട്ടു വരികയാണ് സില്‍ക്ക് അധികൃതര്‍. അതേസമയം, നേരത്തെ സില്‍ക്കില്‍ നിന്നും പൊളിച്ച കപ്പലുകളുടെ അവശിഷ്ടം സമീപത്തെ കിണറുകളിലും മറ്റും എത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കടലിനെയും ഇതു ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നീര്‍ക്കടവ് അരയ സമാജം, വലക്കാര്‍ സംരക്ഷണ സമിതി, വലക്കാര്‍ ആരോഗ്യ സമിതി എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Ships trapped in Azheekkal port, fisherman to protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X