ധർമ്മടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിക്കൽ അന്തിമ ഘട്ടത്തിൽ
കണ്ണൂർ: ധർമ്മടം തുരുത്തിലെ കടലിൽ കുടുങ്ങിയ കപ്പൽ പൊളിക്കുന്നത് അവസാനഘട്ടത്തിലെത്തിധർമ്മടം തുരുത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കൗതുകം പകർന്ന് കടലിൽ പൂണ്ടു പോയ കപ്പൽ ഒടുവിൽ പൊളിച്ചുമാറ്റി തുടങ്ങുകയായിരുന്നു.
രണ്ടര വർഷം മുൻപുള്ള കടൽക്ഷോഭത്തിൽ പുറംകടലിൽ നിന്നും നിയന്ത്രണം വിട്ട് ധർമ്മടം തുരുത്തിന് സമീപം ഒഴുകി യെത്തിയ മാലിദ്വീപിൽ നിന്നുള്ള കപ്പൽ ഒഴിവാലിയാണ് പൊളിച്ചു മാറ്റിത്തുടങ്ങിയത്.. അഴീക്കൽ സിൽക്കിലെ രാജീവനെന്ന കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്പ്രവൃത്തി നടത്തുന്നത്. തീരത്ത് നിന്നും കപ്പലിനടുത്തേക്ക് താൽക്കാലിക റോഡ് നിർമ്മിച്ച് അതിലൂടെ കരയിലേക്ക് ക്രെയിൻ ഉപയോഗിച്ച് വലിച്ചടുപ്പിച്ച് പൊളിച്ചടുക്കാനായിരുന്നു ആദ്യ തിരുമാനം.എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് കപ്പൽ പൂണ്ട സ്ഥലത്ത് വച്ച് തന്നെ പൊളിച്ചുതുടങ്ങിയത്. ഇതിൻ്റെ ഭാഗങ്ങൾ വലിയ യന്ത്രക്കൈ ഉപയോഗിച്ച് കരക്കെത്തിച്ചു. കണ്ണൂർ സിൽക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണിപ്പോൾ.

2019 ആഗസ്റ്റ് എട്ടിനാണ് മാലിയുടെ പഴയ ചരക്ക് കപ്പൽ അവിചാരിതമായി ധർമ്മടത്ത് എത്തിയത്. മാലിദ്വീപിൽ നിന്നും അഴീക്കൽ സിൽക്കിലേക്ക് പൊളിക്കാൻ കൊണ്ടുപോവുന്നതിനിടയിലാണ് പുറംകടലിൽ വച്ച് വടം പൊട്ടിയുള്ള ഗതി മാറ്റം സംഭവിച്ചത്
പൊളിക്കുമ്പോൾ കപ്പലിൽ നിന്നുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരുമെന്ന് ആശങ്കപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊളിക്കാനുള്ള നീക്കവും തടസ്സപ്പെട്ടിരുന്നു. ഇതിൽ പിന്നീട് ജില്ലാ ഭരണകൂടവും ധർമ്മടത്തെ രാഷ്ടിയ നേതൃത്വവും ഇടപെട്ട് നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് കടലിൽതന്നെപൊളിക്കാൻ ധാരണയായത്. ' എന്നാൽ കടലിൽ വൻതോതിൽ രാസമാലിന്യം കലർത്തുന്നുവെന്നാരോപിച്ച് ധർമ്മടത്തെ കപ്പൽ പൊളിക്കെതിരെ കപ്പൽ പൊളി വിരുദ്ധ സമിതിയും പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications