Get Updates
Get notified of breaking news, exclusive insights, and must-see stories!

'എടുത്തു കൊണ്ടു പോടാ'; സ്‌റ്റേഷനിലെത്തിയ വയോധികയോട് എസ്എച്ച്ഒയുടെ ആക്രോശം, നടപടി

തലശേരി : മകനെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന വയോധികയായ അമ്മയ്ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം. ധര്‍മ്മടം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ് വയോധികയെ അസഭ്യം പറയുകയും അക്രോശിക്കുകയും ചെയ്തത്. ഇവര്‍ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ന്നെന്നും പരാതിയില്‍ പറയുന്നു. കൂടാതെ അമ്മയെ എസ് എച്ച് ഒ തള്ളിയിട്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട് .

സംഭവത്തെ തുടര്‍ന്ന് ധര്‍മ്മടം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ കെ സ്മിതേഷിനെതിരെ കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചെന്ന് ആരോപിച്ചാണ് മകന്‍ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

kerala police

സംഭവത്തിന് പിന്നാലെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്മിതേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മകന്‍ അനില്‍ കുമാറിനെ ജാമ്യത്തില്‍ ഇറക്കാനാണ് അമ്മയും സഹോദരനും സ്‌റ്റേഷനില്‍ എത്തിയത്. ഈ സമയത്ത് എസ് എച്ച് ഒ മുണ്ടും ടി ഷര്‍ട്ടും ധരിച്ച് മഫ്തിയിലായിരുന്നു സ്റ്റേഷനിലുണ്ടായിരുന്നത്. എടുത്തു കൊണ്ടു പോടാ എന്ന് എസ് എച്ച് ഒ ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ സമയത്ത് അമ്മ നിലത്തിരിക്കുകയായിരുന്നു.

അമ്മയെ പൊലീസുകാര്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, അമ്മ ഹൃദ്രോഗിയാണെന്ന് മകന്‍ വിളിച്ച് പറയുന്നുണ്ട്. ഈ സമയത്ത് എണീറ്റ് പോകൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉച്ചത്തില്‍ വിളിച്ച് പറയുന്നത്. ഈ സമയത്ത് അമ്മയെ എന്തിനാണ് ചീത്ത വിളിക്കുന്നതെന്ന് മകന്‍ ചോദിക്കുന്നുണ്ട്.

അമ്മയ്ക്ക് വയ്യെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ സമയമെടുക്കുമെന്നും മകന്‍ പറയുന്നതും വീഡിയോയില്‍ കാണാം. സംഭവം നടക്കുന്ന സമയത്ത് സ്മിതേഷ് മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സ്മിതേഷിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, സി ഐ മഫ്തിയിലാണെന്നും മദ്യ ലഹരിയിലായിരുന്നെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥകര്‍ അറിയിച്ചു. സി ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിഷു ആയത് കൊണ്ടി വീട്ടില്‍ നിന്ന് രാത്രി സ്റ്റേഷനിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ പ്രാഥമികമായി അന്വേഷണം നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രാഥമികമായ അന്വേഷണത്തിലാണ് മദ്യപിച്ചതെന്ന് മനസിലായത്. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+