കടയുടമയെ ആക്രമിച്ച കേസ്: 7 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും
കണ്ണൂര്‍: സംഭാവന ചോദിച്ചതിന് കൊടുക്കാത്ത വിരോധത്തില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനുസമീപമുളള കടയില്‍ അതിക്രമിച്ചു കയറി ഉടമസ്ഥാനായ പഴയങ്ങാടി റെയില്‍വെസ്റ്റേഷനു സമീപത്തെ ഡേവിഡ് എബ്രഹാമിനെ (56) അടിച്ചു പരുക്കേല്‍ക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
എസ്ഡിപിഐ പ്രവര്‍ത്തകരായ മാട്ടൂല്‍ സൗത്ത് പുലിമുട്ടിനു സമീപത്തെ ബിമന്റവിടജാഫര്‍(35) മാട്ടൂല്‍ സൗത്ത് ഗ്രാമീണ വായനശാലയ്ക്ക്സമീപത്തെ കൂരന്റെവിട അസ്ഹദ്(40) മാട്ടൂല്‍ സൗത്തിലെ എസി അഹമ്മദ്(34) പാലക്കോട് പളളിക്ക് സമീപത്തെ നജ്മുദ്ദീന്‍(42) മാട്ടൂല്‍ നോര്‍ത്തിലെ മുന്‍ഷിദ്(38) മാട്ടൂല്‍ നോര്‍ത്ത് ജസീന്തയിലെ പാലക്കോടന്‍ വീട്ടില്‍ എം അഫ്സല്‍(38) മാട്ടൂല്‍ നോര്‍ത്തിലെ ഇട്ടോന്‍ കണ്ടത്തിലെപുരയില്‍ സമദ്(37) എന്നിവരെയാണ് പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2012- ജനുവരി മാസത്തിലാണ് സംഭവം നടക്കുന്നത്. സംഘടനയുടെ പണപ്പിരിവുമായി എത്തിയ സംഘത്തിന് നല്‍കിയ സംഭാവന കുറഞ്ഞതില്‍ കടയുടെ ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയ ശേഷം തിരിച്ചു പോയ ചേര്‍ന്ന് വൈകുന്നേരത്തോടെ മാരകായുധങ്ങളുമായി തിരിച്ചെത്തി ഉടമയായ ഡേവിഡിനെ അടിച്ചു പരുക്കേല്‍പ്പിക്കുകയും ഫോട്ടോസ്റ്റാറ്റ് കടപൂര്‍ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. വധശ്രമം, അതിക്രമിച്ചു കടക്കല്‍, ആയുധംകൊണ്ടു പരുക്കേല്‍പ്പിക്കല്‍, മാരകായുധങ്ങളുമായി സംഘം ചേരല്‍തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുളള കേസെടുത്താണ് പഴയങ്ങാടി പൊലിസ് പ്രതികളെ അറസ്റ്റു ചെയ്തത്.
പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതിയാണ്പ്രതികളെ ശിക്ഷിച്ചത്. അഡീഷനല്‍ ഗവ.പ്ളീഡര്‍ അഡ്വ.പി.വി മധു, പ്രൊസിക്യൂഷന്‍ വിഭാഗത്തിനു വേണ്ടി ഹാജരായത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ കടയില്‍ കയറി അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടയുടമയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.












Click it and Unblock the Notifications