ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്; മത്സരയോട്ടമെന്ന് സംശയം, സുഹൃത്തുക്കള്‍ക്കും പരിക്ക്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തിലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആകാശിനെ കൂടാതെ സുഹൃത്തുക്കളായ അശ്വിന്‍, ഷിബിന്‍, അഖില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ അശ്വിന്റെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അകടം. ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നു. മത്സരയോട്ടമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ആകാശും സംഘവും സഞ്ചരിച്ച കാര്‍ നിര്‍വേലിക്കടുത്ത് റോഡരികില്‍ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ആകാശ് ഉള്‍പ്പടെയുള്ളവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട കാറിന് പുറമെ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭി്ചു. ഷുഹൈബ് കേസില്‍ വിചാരണ നേരിടുന്ന ആകാശിനെ അടുത്തിടെ സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളിലൊരാളാണ് ആകാശ് തില്ലങ്കേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആകാശ് തില്ലങ്കേരിക്ക് ആരാധികമാരും ആരാധകരും ഏറെയാണ്. സിപിഎമ്മിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി മാത്രമല്ല ആകാശ് പലര്‍ക്കും പ്രിയങ്കരനായത്. മറിച്ച് പ്രണയം ഉള്‍പ്പെടെ മറ്റെന്ത് വിഷയമായാലും ആകാശിന്റെ പോസ്റ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആകാശ് ഷുഹൈബ് കൊലക്കേസില്‍ പ്രതിയാണെന്നത് പലരെയും ഞെട്ടിച്ചിരുന്നു.
നേരത്തെ ടിപി ചന്ദ്രശേഖന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ പിന്തുണച്ച് ആകാസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. വര്‍ഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവനാണ് കൊടി സുനിയെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു. നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തില്‍ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണം..ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാന്‍ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി കണക്കു ചോദിക്കുന്നവന്‍ എന്നായിരുന്നു കൊടി സുനിയെ കുറിച്ച് ആകാശ് പറഞ്ഞത്.












Click it and Unblock the Notifications