കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷുക്കൂർ വധം; കേസ് കൊച്ചി സിബിഐ കോടതിയിലേക്ക്... സിപിഎമ്മിന് വൻ തിരിച്ചടി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത് സി.പി. എം കണ്ണൂര്‍ ജില്ലാനേതൃത്വത്തിന് തിരിച്ചടിയായി. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവേയാണ് സ്റ്റേ.

<strong>മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം എത്തുമോ? മമതാ ബാനര്‍ജിയുടെ പ്രതികരണമിങ്ങനെ</strong>മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം എത്തുമോ? മമതാ ബാനര്‍ജിയുടെ പ്രതികരണമിങ്ങനെ

കേസിലെ പ്രതികളായ പി.ജയരാജന്‍ ടി.വി.രാജേഷ് എംഎല്‍എ തുടങ്ങിയ 34 പേര്‍ക്കും നോട്ടീസ് അയക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശ്ശേരി സെഷന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സ്റ്റേ. തലശേരി സെഷന്‍സ് കോടതിയിലാണ് ഇപ്പോള്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

Shukoor

പി.ജയരാജന്‍ 33ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 34ാം പ്രതിയുമായുള്ള പ്രതിപട്ടികയാണ് പോലീസ് സര്‍പ്പിച്ചിട്ടുള്ളത്. കേസ് ഏറ്റെടുത്തതു മുതല്‍ തന്നെ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് സി.പി. എം സ്വീകരിച്ചത്. ഷുക്കൂര്‍ വധക്കേസ് കൊച്ചിയിലെ സി.ബി. ഐ കോടതിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തലശ്ശേരയില്‍ തന്നെ വിചാരണ നടത്തണമെന്നുമാണ് സി.പി. എം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ഷുക്കൂര്‍ വധക്കേസ് സി.ബി. ഐ കോടതി തന്നെ കൈക്കാര്യം ചെയ്യണമെന്നാണ് ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയും സഹോദരന്‍ ദാവൂദും ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചു. സി.പി. എം ശക്തികേന്ദ്രങ്ങളിലൊന്നായ തലശ്ശേരിയില്‍ കേസിലെ സാക്ഷികള്‍ക്ക സ്വതന്ത്രമായി വരാന്‍ കഴിയില്ലെന്നും ഇവരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഷുക്കൂറിന്റെ ബന്ധുക്കള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്.

സി.ബി. ഐയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. 34 പേരുടെ പ്രതി പട്ടികയാണ് നേരത്തെ തലശേരി സെഷന്‍സ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെ ഇവര്‍ സ്വീകരിച്ച നിലപാട് എറണാകുളത്തെ സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് തുടര്‍ന്ന് സി.ബി.ഐ തലേശേരി സെഷന്‍സ് കോടതിയില്‍ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് മടക്കുകയായിരുന്നു. നേരത്തെ തലശ്ശേരിയിലെ എന്‍.ഡി. എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസിന്റെ വിചാരണ എര്‍ണാകുളം സി.ബി ഐ കോടതിയിലാണ് നടന്നത്. ഈ കേസിലെ പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഇപ്പോഴും കണ്ണൂരിനു വെളിയിലാണ് കഴിയുന്നത്.

English summary
Shukoor murder case moved to Kochi CBI court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X