കണ്ണൂർ വിമാനത്താവളത്തിൽ ഷട്ടിൽ ബസ് സർവീസ് തുടങ്ങുന്നു: ഉദ്ഘാടനം നിവിൻ പോളി!!
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി വിമാനത്താവള ടെർമിനലിൽ നിന്ന് മട്ടന്നൂർ -കണ്ണൂർമെയിൻ റോഡിലേക്ക് പ്രത്യേക ബസുകളുടെ ഷട്ടിൽ സർവ്വീസുകൾ വരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവള സന്ദർശകർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ടെർമിനലിൽനിന്ന് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് മെയിൻ ഗേറ്റിലേക്ക്.
കിയാലിന്റെ നിർദേശപ്രകാരം കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസാണ് സർവീസ് തുടങ്ങുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനത്താവളജീവനക്കാർക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റെടുക്കാം. പുലർച്ചെ അഞ്ചുമുതൽ രാത്രി 11വരെ സർവീസുണ്ടാവും. ബസ്ഷട്ടിൽ സർവീസിന്റെ ഉദ്ഘാടനം ഡിസംബർ ഒൻപതിന് രാവിലെ 11-ന് ചലച്ചിത്ര നടൻനിവിൻ പോളി നിർവഹിക്കും. കിയാൽ എം.ഡി. വി. തുളസീദാസ്, നടി ആത്മീയ, കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് എം.ഡി. ഷൈജു നമ്പ്രോൻ എന്നിവർ പങ്കെടുക്കും.

നേരത്തെ യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുറത്തേക്ക് മുഖ്യ റോഡിലേക്ക് വരുന്നതിനായി കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ഇലക്ട്രിക്ക് ഓട്ടോ സർവിസ് തുടങ്ങിയിരുന്നു. ഇതു കൂടാതെ ടാക്സി വാഹനങ്ങളും ലഭ്യമാണ്. എന്നാൽ യാത്രക്കാരുടെ തിരക്ക് കൂടിയതിനാലാണ് ഷട്ടിൽ ബസ് സർവീസിനെ കുറിച്ച് ആലോചിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനത്താവള ടെര്‍മിനലില്‍ നിന്ന് മെയിന്‍ റോഡിലേക്ക് ബസ് ഷട്ടില്‍ സര്‍വ്വീസ് തുടങ്ങുന്നത് യാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷ. ടെര്‍മിനലില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട് മെയിന്‍ ഗേറ്റിലേക്ക്. കിയാലിന്റെ നിര്‍ദ്ദേശപ്രകാരം കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് സര്‍വ്വീസ് തുടങ്ങുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് ഏറെ സഹായകരമാകും.
വിമാനത്താവള ജീവനക്കാര്‍ക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റ് എടുത്ത് ജോലിക്ക് ഹാജരാകാം. എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 11 വരെ സര്‍വ്വീസ് ഉണ്ടാകുമെന്ന് ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധികൾ അറിയിച്ചു.. ബസ് ഷട്ടില്‍ സര്‍വ്വീസ് ഉദ്ഘാടനം ഡിസംബര്‍ 9-ന് രാവിലെ 11-ന് സിനിമാനടന്‍ നിവിന്‍പോളി നിര്‍വഹിക്കുന്നത് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.












Click it and Unblock the Notifications