കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇത് താന്‍ഡാ പൊലീസ്'; വിദ്യാര്‍ത്ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ ബസ് കസ്റ്റഡിയില്‍, പിഴ 10000

Google Oneindia Malayalam News

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ ബസിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആര്‍ ടി ഒയും പൊലീസും. തലേശരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ നിര്‍ത്തിയ സിഗ്മ ബസിനെതിരെയാണ് നടപടി. സംഭവത്തെ തുടര്‍ന്ന് തലശേരി ആര്‍ ടി ഒ ബസിന് പതിനായിരം രൂപ പിഴയിട്ടു. ആര്‍ ടി ഒ പിഴയിട്ടതിന് പിന്നാലെ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി.

1

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാന്‍ നോക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചത്.

2

ബസിന്റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ ടി ഒയും പൊലീസും നടപടിയുമായി രംഗത്തെത്തിയത്. കൃഷ്ണകുമാര്‍ എന്നയാളാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

3

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തുന്ന കാഴ്ച കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും കാണാം. പുറപ്പെടുമ്പോള്‍ നില്‍ക്കുന്നവരില്‍ കുറച്ച് പേരെ മാത്രം കയറ്റി പോകുന്നതും കാണാം. മിക്കവാറും സ്ഥലങ്ങളില്‍ ഇതൊക്കെ കണ്ട്‌കൊണ്ട് പോലീസ് , ഹോംഗാര്‍ഡ് നിസ്സംഗരായി നോക്കി നില്‍ക്കുന്നതും കാണാം. അപ്പപ്പോള്‍ ഇതിലൊക്കെ അവര്‍ ഇടപെട്ടാല്‍ നിര്‍ത്താന്‍ പറ്റുന്ന ഒരു ''ആചാര''മാണ് ഇത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

4

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തുന്ന കാഴ്ച കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും കാണാം. പുറപ്പെടുമ്പോള്‍ നില്‍ക്കുന്നവരില്‍ കുറച്ച് പേരെ മാത്രം കയറ്റി പോകുന്നതും കാണാം. മിക്കവാറും സ്ഥലങ്ങളില്‍ ഇതൊക്കെ കണ്ട്‌കൊണ്ട് പോലീസ് , ഹോംഗാര്‍ഡ് നിസ്സംഗരായി നോക്കി നില്‍ക്കുന്നതും കാണാം. അപ്പപ്പോള്‍ ഇതിലൊക്കെ അവര്‍ ഇടപെട്ടാല്‍ നിര്‍ത്താന്‍ പറ്റുന്ന ഒരു ''ആചാര''മാണ് ഇത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

5

'രാഹുൽ ഗാന്ധി രാജ്യസഭ പ്രതിപക്ഷ നേതാവാകുമോ?'; ലോക്സഭയിലേക്ക് ചിദംബരം?,'രാഹുൽ ഗാന്ധി രാജ്യസഭ പ്രതിപക്ഷ നേതാവാകുമോ?'; ലോക്സഭയിലേക്ക് ചിദംബരം?,

ഇത് ഒരു പുതിയ കാര്യം ഒന്നുമല്ല, എത്രയോ സ്ഥലങ്ങളില്‍ ഇത് കാലങ്ങളായി കാണുന്നു,, അത് വഴി എത്രയോ പോലീസ്, എം വി ഡി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ കടന്നു പോകുന്നു...യഥാര്‍ത്ഥത്തില്‍ ഇത് സോഷ്യല്‍ മീഡിയ യുടെ വിജയം ആണ്, മീഡിയ ഫലപ്രദായി ഉപയോഗിക്കുന്ന ആളുകളുടെയും- മറ്റൊരാള്‍ കമന്റില്‍ കുറിച്ചു.

'ശബ്ദ രേഖയിലൂടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു; അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെട്ടേനെ'; നിർമ്മാതാവ്'ശബ്ദ രേഖയിലൂടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു; അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെട്ടേനെ'; നിർമ്മാതാവ്

English summary
Sigma bus stopped in the rain without boarding the students and was taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X