കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാഹി ചെക്ക് പോസ്റ്റില്‍ വന്‍ വെള്ളിയാഭരണ വേട്ട; പിടിച്ചെടുത്തത് 11 കിലോ വെള്ളിയാഭരണങ്ങൾ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ന്യൂമാഹി ചെക്ക് പോസ്റ്റില്‍ വന്‍ വെള്ളിയാഭരണ വേട്ട. കണ്ണൂരിലെ വിവിധ ജ്വല്ലറികളിലേക്ക് കടത്താനായി ശ്രമിച്ച 11 കിലോ വെള്ളിയാഭരണങ്ങളും കടത്താനുപയോഗിച്ച എത്തിയോസ് ലിവ കാറുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളാണ് പിടിയിലായത്. പിടിച്ചെടുത്ത കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ആഭരണങ്ങളാണ് പിടികൂടിയത്.

<strong><br> ഓല ടാക്സികൾ ഓടില്ല... കർണാടകയിൽ ആറ് മാസത്തേക്ക് വിലക്ക്, വിനയായത് ബൈക്ക് ടാക്സികൾ!!</strong>
ഓല ടാക്സികൾ ഓടില്ല... കർണാടകയിൽ ആറ് മാസത്തേക്ക് വിലക്ക്, വിനയായത് ബൈക്ക് ടാക്സികൾ!!

ജി. എസ്.ടി നികുതി വെട്ടിച്ചു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജ്വല്ലറികളിലേക്കാണ് വെള്ളിയാഭരണങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് വിഭാഗം റെയ്ഡു നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അതിര്‍ത്തിവഴിയുള്ള കുഴല്‍പ്പണവേട്ടയും സ്വര്‍ണക്കടത്തും ശക്തമായ നിരീക്ഷണത്തിലായിരുന്നു. മാഹിയിലെ ഊടുവഴികളിലൂടെയുള്ള മദ്യ, കോഴിക്കടത്തും പിടികൂടിയിരുന്നു.

Silver orgnaments

യുവാക്കളില്‍ നിന്നും പിടികൂടിയത് രേഖകളില്ലാത്ത വെള്ളിയാഭരണങ്ങള്‍ ഇതു എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന സൂചനലഭിച്ചിട്ടുണ്ട്. വെള്ളിയാഭരണ കടത്തുമായി ബന്ധപ്പെട്ട കാരിയര്‍മാരാണ് പിടിയിലായവരെന്നു എക്‌സൈസ് അറിയിച്ചു. തങ്ങളുടെ പരിധിയില്‍ വരാത്ത വിഷയമായതിനാല്‍ പ്രതികളെയും ആഭരണങ്ങളും ജി. എസ്. ടി എന്‍ഫോഴ്‌സ് മെന്റിനു കൈമാറിയിട്ടുണ്ട്.

പരിശോധനയില്‍ എക്‌സൈസ് പ്രവിന്റീവ് ഓഫിസര്‍ പി.ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍. രജിത്ത് കുമാര്‍, സി. എച്ച് നിഷാദ് എന്നിവര്‍ പങ്കെടുത്തു.വരും ദിനങ്ങളിലും റെയ്ഡു ശക്തമാക്കുമെന്ന് എകസൈസ് അധികൃതര്‍ അറിയിച്ചു.

English summary
Silver orgnaments seized in Mahi checkpost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X