അതിവേഗ റെയില്‍: സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പെന്ന് ശശികാന്ത് സോണാവനെ
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സി.പി. എമ്മിനും ബി.ജെ.പിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വിരുദ്ധ സമരനായകന്‍ ശശികാന്ത് സോണാവനെ. കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പദയാത്രയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കേരളം ഭരിക്കുന്ന സിപിഎമ്മിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുമെതിരെ ആഞ്ഞടിച്ചത്.

ബുള്ളറ്റ് ട്രയിന്‍ ഇന്ത്യന്‍ വ്യവസ്ഥയ്ക്ക് തന്നെ എതിരാണെന്നും സില്‍വര്‍ ലൈന്‍പദ്ധതി പുരോഗതിയിലേക്കുള്ള പാത എന്നു പറയുന്നവര്‍ സുരക്ഷ പ്രശ്നം, പാരിസ്ഥിതിക ആഘാതം, സാധാരണ ജനത്തിന് താങ്ങാനാവുന്നതാണോ , കാലാവസ്ഥ വ്യതിയാനം, കടല്‍ജലനിരപ്പ് ഉയരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എന്തു കൊണ്ട് ആലോചിക്കുന്നില്ലെന്നും ശശികാന്ത് സോണാവനെ . ജപ്പാനും ചൈനയും അടക്കം നിര്‍ത്തിയ അതിവേഗ റെയില്‍ പദ്ധതികളുടെ കാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഇരട്ടത്താപ്പാണെന്നും മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ സമരത്തിന് നേതൃത്വം നല്‍കുന്ന ശശികാന്ത് സോണവാനെ പറഞ്ഞു.
കേരളത്തിലെ സില്‍വര്‍ ലൈന്‍ പ്രതിരോധ സമിതി ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പാല്‍ഘര്‍ സമരത്തില്‍ പങ്കാളികളായി മഹാരാഷ്ടയില്‍ സിപിഎം ഉന്നയിക്കുന്നത്. ഇവിടെ കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്ന സിപിഎം മഹാരാഷ്ട്രയില്‍ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നു. കേരളത്തില്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന ബിജെപി മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളോടും സ്വകാര്യവല്‍ക്കരത്തോടുമുമാണ് അവര്‍ക്ക് ആഭിമുഖ്യം.
വീടും ജീവിതവും നഷ്ടമാവുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നു. ഈ പണം ആരുടെതാണ്. അതും പാവപ്പെട്ട ജനത്തിന്റെ നികുതിപ്പണമാണ്. നിലവിലുള്ള ഇന്ത്യന്‍ റയില്‍വേ സംവിധാനത്തെ വികസിപ്പിച്ച് സാധാരണക്കാര്‍ക്ക് മിതമായ യാത്രനിരക്കില്‍ പൊതുഗതാഗതത്തിനായി ഉപയുക്തമാക്കുകയാണ് വേണ്ടത്.അതാണ് വികസനം. 65000 കോടി ചെലവഴിച്ച് സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവരാനൊരുങ്ങുന്നവര്‍ 1000 കോടി മാത്രം ചെലവഴിച്ച് നിലവിലുള്ള റയില്‍ സംവിധാനത്തെ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ആഗോള കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കൂടുന്ന സ്ഥിതി തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.
പര്‍വ്വതങ്ങള്‍ അടക്കം ഇടിച്ചു നിരത്തപ്പെടും. വെള്ളത്തിന്റെ വഴികള്‍ തടസപ്പെടും. നമ്മുടെ ആ വാസവ്യവസ്ഥ തകര്‍ത്താലും ആഗോള ധന നിക്ഷേപ ഏജന്‍സികളുടെ താത്പര്യത്തിന് വേണ്ടി എന്തും ചെയ്യാനൊരുങ്ങുന്ന സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരാണ്.കോവിഡ് ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തിരിക്കുന്ന കാലം കൂടിയാണിതെന്നോര്‍ക്കണം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ 74 ശതമാനം ഓഹരികളും സ്വകാര്യ വ്യക്തിള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുമെന്നാണ് അറിയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ ഇതിനെ പൊതു സംരംഭമായി വ്യാഖ്യാനിക്കുകയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ സ്വകാര്യ സംരംഭമാക്കുകയുമാണ് ലക്ഷ്യമെന്നും സോനവാനെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ഡി സുരേന്ദ്രനാഥ്, എന്‍ സുബ്രഹ്മണ്യന്‍ പങ്കെടുത്തു.












Click it and Unblock the Notifications