യുഡിഎഫ് സതീശൻ പാച്ചേനിക്ക് വോട്ടഭ്യർത്ഥിച്ച് പെരിയയിലെ സഹോദരിമാർ കണ്ണൂരിൽ
കണ്ണൂർ: യുഡിഎഫ് സ്ഥാനാർത്ഥി പാച്ചേനിയുടെ വിജയത്തിനായ് പെരിയയിലെ സഹോദരിമാർ കണ്ണൂരിലെത്തി. ഇനി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ തങ്ങളെപോലുള്ള സഹോദരിമാരും അമ്മമാരും കണ്ണീര് കുടിക്കേണ്ടിവരുമെന്ന് പെരിയയിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർതകരുടെ സഹോദരിമാർ പറഞ്ഞു. കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ ജവഹര്‍ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്‌ലാലിന്റെ സഹോദരി അമൃതയും.
ആദ്യമായാണ് കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാര്‍ പങ്കെടുക്കുന്നത്. എന്റെ അച്ഛന്‍ ഇടത്പക്ഷ ചിന്താഗതിക്കാരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്റെ ജ്യേഷ്ഠന്‍ ത്രിവര്‍ണപാതകയാണ് കൈയില്‍പിടിച്ചത്.അതുകൊണ്ടാണ് എന്റെ ജ്യേഷ്ഠന്റെ ജീവന്‍ അവരെടുത്തത്. ത്രിവര്‍ണകൊടി പിടിക്കുന്നത് അത്രപാതകമാണോ. കൃഷ്ണപ്രിയ ചോദിച്ചു. നാടിന്റെ സ്പന്ദനമായ രണ്ട് പേരെയാണ് അവര്‍ ത്രിവര്‍ണപതാക പിടിച്ചതിന്റെ പേരില്‍ മൃഗീയമായി കൊലപ്പെടുത്തിയത്.

തനിക്കും തന്റെ കുടുംബത്തിന്റെയും കണ്ണീര്‍ ഇനിയും തോര്‍ന്നില്ല. ഈ കണ്ണീര്‍ തോരണമെങ്കില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും മാറണം.അതിന് നിങ്ങളെല്ലാവരും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കണം. സംസ്ഥാനത്താകമാനം ഭരണമാറ്റം ഉണ്ടാകുന്നതരത്തിലുള്ള പ്രവര്‍ത്തനം ഓരോ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും ഉണ്ടാകണമെന്നും രണ്ട് പേരും പറഞ്ഞു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയുള്ള വിധിയെഴുത്താകണം തിരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് ശരത്‌ലാലിന്റെ സഹോദരി അമൃത ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ശാന്തിയും സമാധാനവും ഉണ്ടാകണമെങ്കില്‍ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരരുത്, അവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ വീണ്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ഒരു പാട് പേരുടെ കണ്ണീര്‍ വീണ മണ്ണാണിത്. അതിന് അറുതിവരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണെന്നും അമൃത പറഞ്ഞു. തങ്ങളുടെ സഹോദരങ്ങളായ ചെറുപ്പക്കാര്‍ മാത്രമല്ല. ഷുഹൈബിന്റെയും ഷുക്കൂറുള്‍പ്പെടെയുള്ളവരുടെ ചോര വീണ മണ്ണില്‍ ഇനിയും ചെറുപ്പക്കാര്‍ മരിച്ച് വീഴാതിരിക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തിന്റെ പടിയിലേക്ക് കയറിവരരുതെന്നും അമൃത പറഞ്ഞു.
മഹിളാ സംഗമം എ ഐ സി സി അംഗവും മുന്‍ മേയറുമായ സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഐസിസി മാധ്യമ വക്താവ് ഡോ. ഷമാമുഹമ്മദ്,ഡപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സി ടി ഗിരിജ, എം സി ശ്രീജ, ശ്രീജ മഠത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി മാധവന്‍ മാസ്റ്റര്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ,കെ.കെ രതി തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം സതീശൻ പാച്ചേനിയുടെ പര്യടന പരിപാടി ചേലോറ സോണലിൽ സമാപിച്ചു. ഞായറാഴ്ച്ച രാവിലെ ഭവന സന്ദർശന പരിപാടിക്ക് നേതാക്കളും പ്രവർത്തകരുമായി നിരവധി പേരുടെ സാന്നിധ്യത്തിൽ പാച്ചേനി വോട്ടഭ്യർത്ഥിച്ചു. പള്ളിപ്രം കോളനിയിൽ നിന്ന് തുടങ്ങി ചേലോറ ലക്ഷം വീട് കോളനി, വലിയന്നൂർ വലിയ കുണ്ട് കോളനി, തക്കാളിപ്പീടിക അംബേദ്കർ കോളനി, വാരം ശാസ്താംകോട്ടം കോളനി, വാരം കൂറുമ്പ കാവ് കോളനി തുടങ്ങിയ പ്രദേശങ്ങളിൽ പാച്ചേനിപര്യടനം നടത്തി. നേതാക്കളായ കട്ടേരി നാരായണൻ, സി.എറമുള്ളൻ, പാർത്ഥൻ ചങ്ങാട്ട് . ഷമീർ പള്ളിപ്രം, കെ.വി അബ്ദുൽ റസാഖ്, പി വി മഹമൂദ്, കെ.പ്രശാന്ത്, എം കെ ധനേഷ് ബാബു, മിനി അനിൽകുമാർ,പി പി ഹരീഷൻ, കെ പ്രകാശൻ മാസ്റ്റർ, ഖാദർ പള്ളിപ്രം, മുസ്തഫ, സിദ്ദിഖ്, ഇസ്മായിൽ ഹാജി തുടങ്ങിയവർ സ്ഥാനാർത്ഥിയാടൊപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷമുള്ള എടക്കാട് മേഖലയിലെ പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മാർട്ടിൻ ജോർജ് ബത്തമുക്ക് മുനമ്പ് നിന്നും ഉദ്ഘാടനം ചെയ്തു. തുടർന്ന് മുനമ്പ് ബസ് സ്റ്റോപ്പ്, കെ.ആർ.മുക്ക് , കുറ്റിക്കകം തെരു, കിഴുന്നപ്പാറ, ഇ.എസ്.ഐ ക്ക് സമീപം,കോൺഗ്രസ്സ് ഭവൻ, തോട്ടട വെസ്റ്റ് വട്ടക്കുളം, കടലായി, കടലായി നട, കുറുവ വായനശാല, കുറുവ, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാഞ്ഞിരയിൽ സമാപമിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ചും ഹാരാർപ്പണം നടത്തിയും ആവേശകരമായി മുദ്രാവാക്യം വിളിച്ചും സ്ഥാനാർത്ഥിയെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനയും, യുവജന ദ്രോഹ നടപടികളും വാഗ്ദാന ലംഘനങ്ങളുടെ നിരവധിയായ ഉദാഹരണങ്ങൾ നിരത്തിയും ഹൃസ്വമായ പ്രസംഗത്തോടെ ജനമനസ്സ് കീഴടക്കിയാണ് പാച്ചേനി ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും യാത്രയാവുന്നത്.
നേതാക്കളായ കെ പി താഹിർ, റിജിൽ മാക്കുറ്റി,സി. സമീർ, എം.പി.മുഹമ്മദാലി, പി. മാധവൻ മാസ്റ്റർ, രാജീവൻ എളയാവൂർ, കെ വി രവീന്ദ്രൻ, സുധീഷ് മുണ്ടേരി, പി മുഹമ്മദ് ഷമ്മാസ് , അഡ്വ.കെ.വി അബ്ദുൽ റസാഖ്, പി.വി കൃഷ്ണകുമാർ,സുരേശൻ മണ്ടേൻ, മുഹമ്മദാലി കടലായി, മഹമൂദ് ഏഴര തുടങ്ങിയ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications