അന്താരാഷ്ട്ര നിലവാരമുള്ള മുണ്ടേരിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ കാണാന്‍ യെച്ചൂരിയെത്തി
ചക്കരക്കല്‍: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ കണ്ണൂര്‍ ജില്ലയിലെ ആദ്യസര്‍ക്കാര്‍ സ്‌കൂളായ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. കേരളത്തിലെ സര്‍ക്കാര്‍ സ്‌കുളുകളില്‍ വന്ന മാറ്റം രാജ്യത്തിനാകെ അനുകരണീയമായ മാത്യകയാണന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
കെ.കെ രാഗേഷ് ചെയര്‍മാനായിട്ടുള്ള മുദ്രാ വിദ്യാഭ്യാസ സമിതിയാണ് രാജ്യത്തെ 23 പൊതുമേഖലാ കമ്പനികളില്‍ നിന്ന് 24 കോടി രൂപ സമാഹരിച്ച് ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി അന്താരാഷ്ട്ര നിലവാരത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുത്തത്. ഇതോടൊപ്പം സംസ്ഥാന ഗവര്‍മെന്റ് 7.85 കോടി രൂപയും വിവിധ എം.പി ഫണ്ടില്‍ നിന്ന് 5 കോടി രൂപയും എം. എല്‍. എഫ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ജനങ്ങളില്‍ നിന്ന് സമാഹരിച്ച 35 ലക്ഷം രൂപയും ചേര്‍ന്ന് ആകെ 40 കോടി രൂപയുടെ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് മുണ്ടേരിയില്‍ ഒരുക്കിയത്.

മുഴുവന്‍ ക്ലാസ്സു റൂമുകളും റബ്കോയുടെ നേതൃത്വത്തില്‍ വുഡ് പാനല്‍ ചെയ്ത് ആധുനിക വിദ്യാഭ്യാസ മാതൃകയില്‍ രൂപപ്പെടുത്തിയ ക്ലാസ്സ് മുറികള്‍, ഒപ്പം ലബോറട്ടറികള്‍ തിരുവനന്തപുരത്തെ ഐസര്‍ മാതൃകയിലാണ് ഒരുക്കിയത്. മികച്ച പ്ലാനേറ്റോറിയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന എ.സി ഓഡിറ്റോറിയവും മുണ്ടേരി പഞ്ചായത്തിലെ 6000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റല്‍ ലൈബ്രറിയും ഇവിടെ പ്രവൃത്തിക്കുന്നു.
മുദ്രാ പദ്ധതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ എല്‍.പി, യു.പി സ്‌കൂളുകളും പരിവര്‍ത്തനം ചെയ്യുന്നുണ്ട്. കാഞ്ഞിരോട് എല്‍.പി സ്‌കൂളില്‍ 1.2 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ 16 ന് നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ കെ.കെ രാഗേഷ് മുന്‍ എം.പി അറിയിച്ചു. 60 ലക്ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും 60 ലക്ഷം സ്‌കൂള്‍ മാനേജ്മെന്റ് ചെലവിട്ടാണ് മുദ്രാ പദ്ധതിയില്‍ മൂന്നാമത്തെ വിദ്യാലയങ്ങളുടെ പ്രവൃത്തി ആരംഭിക്കുന്നത്. ഏച്ചൂര്‍ വെസ്റ്റ് യു.പി സ്‌കൂളിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ നൂതന വിദ്യാഭ്യാസ മാതൃക നേരിട്ട് കാണുവാന്‍ മുന്‍ എം.പി കെ.കെ രാഗേഷ്, സി. പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ എന്നിവരോടൊപ്പമെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറിക്ക് മുദ്രാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ, വൈസ് പ്രസിഡണ്ട് എ.പങ്കജാക്ഷന്‍ പ്രിന്‍സിപ്പാല്‍ എം മനോജ്കമാര്‍, ഹെഡ്മാസ്റ്റര്‍ ഹരീന്ദ്രന്‍ കെ, സി.പിഎം അഞ്ചരക്കയി ഏരിയ സെക്രട്ടറി കെ.ബാബുരാജ്, മൗവ്വഞ്ചേരി റൂറല്‍ ബാങ്ക് പ്രസിഡന്റ് പി.ചന്ദന്‍ മുദ്രാ ജനറല്‍ കണ്‍വീനര്‍ പി.പി ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ശശി, എ. നസീര്‍, കോമത്ത് രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications