കണ്ണപുരത്ത് യുവമോർച്ച നേതാവിൻ്റെ ബൈക്ക് ഉൾപ്പെടെ കത്തിച്ച കേസ്: ആറ് പേർ അറസ്റ്റിൽ
ചെറുകുന്ന്: കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ യുവമോർച്ച നേതാവിൻ്റെതുൾപ്പെടെ ഇരുചക്രവാഹനങ്ങൾ അഗ്നിക്കിരയാക്കിയ കേസിൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. കഴിഞ്ഞ ദിവസങ്ങളിലാണ്കണ്ണപുരത്ത് നടന്ന വ്യാപകമായ തീവയ്പ്പ് നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റുകൾ ഉൾപ്പെടെ തീവെച്ച കേസിലാണ് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത്.
ബിജെപി-യുവമോർച്ച പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. കെ കണ്ണപുരത്തെ സയ്യദ് തല്‍ഹത്ത് (30), മൊട്ടമ്മല്‍ പുഞ്ചവയലിലെ സി.പി മുഹമ്മദ് റാഷിദ് (26), അരോളി മാങ്കടവ് കുന്നുമ്പ്രത്തെ സി.എച്ച് മുഹമ്മദ് അനാസ് (23),കല്യാശേരി കെ കണ്ണപുരത്തെ എ പി റമീസ് (24), പാപ്പിനിശേരിയിലെ ബൈത്തുല്‍ മുഹസിനാസിലെ എം ബി ഫഹദ്(23), അഞ്ചാംപീടിക ചിറക്കുറ്റി ശിശു മന്ദിരത്തിന് സമീപത്തെ ടി കെ സജ്ഫര്‍ (33) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്ഐവി ആര്‍ വിനീഷ് അറസ്റ്റ് ചെയ്തത്.

യുവമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡന്റ് കണ്ണപുരം പൂങ്കാവിലെ ആരംഭന്‍ വീട്ടില്‍ ജിജിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 13.വി 4466 നമ്പര്‍ ബുള്ളറ്റും സഹോദരന്‍ ജോഷിയുടെ കെ എല്‍ 13 വി 9573 നമ്പര്‍ സ്വകാര്യ ഓട്ടോയുമാണ് തീവെച്ച് നശിപ്പിച്ചത്. ഈ മാസം ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ തീയും പുകയും ഉയരുന്നതു കണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തുന്നത് കണ്ടത്. ജിജിന്റെ സഹോദരന്‍ ജോഷി ഉപയോഗിക്കുന്ന സ്വകാര്യ ഓട്ടോയുടെ സീറ്റുകള്‍ ഉള്‍പ്പെടെ കത്തുന്നത് വെള്ളമൊഴിച്ച് കെടുത്തതിനാല്‍ ഭാഗികമായി കത്തിനശിച്ച നിലയിലായിരുന്നു.
പരാതിയില്‍ കേസെടുത്ത പോലിസ് ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ കണ്ണപുരം ഇന്‍സ്പെക്ടര്‍ കെ.അനില്‍കുമാര്‍, എസ്ഐ വിആര്‍ വിനീഷ് എന്നിവരടങ്ങിയ സംഘം സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
കണ്ണപുരം ഇട്ടമ്മലില്‍ താമസിക്കുന്ന വിപി നസീബിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങളും നശിപ്പിച്ചത്. ഈ കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകൻ്റെ വാഹനം കത്തിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ചെറുകുന്ന് ടൗണിൽ പ്രകടനം നടത്തിയിരുന്നു.












Click it and Unblock the Notifications