കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ് സി.ഐ.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ്: കണ്ണൂരിൽ 27 പുതിയ കൊ വിഡ് രോഗികൾ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ പുതുതായി 27 പേര്‍ക്ക് കൂടി കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അടുത്ത കാലത്തുണ്ടായ ഏറ്റവും ഉയർന്ന സംഖ്യയാണിത്. പുതുതായി കൊ വിഡ് ബാധിച്ചവരിൽ ആറ് പേര്‍ സിഐഎസ്എഫ് ജവാന്മാരും ഒരാള്‍ സൈനികനും മറ്റൊരാള്‍ വിമാന കമ്പനി ജീവനക്കാരനുമാണ്.

തൂത്തുക്കുടി കസ്റ്റഡി മരണം: കേസിൽ എസ്ഐ അറസ്റ്റിൽ, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി!! തൂത്തുക്കുടി കസ്റ്റഡി മരണം: കേസിൽ എസ്ഐ അറസ്റ്റിൽ, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി!!

മട്ടന്നൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തില്ലങ്കേരി 1, മട്ടന്നൂര്‍ 2, കൂത്തുപറമ്പ് 1, മുണ്ടേരി 1, പെരളശ്ശേരി 1, ചൊക്ലി 2, രാമനന്തളി 2, ചിറക്കല്‍ 1, തൃപ്പങ്ങോട്ടൂര്‍ 2, കോട്ടയം മലബാര്‍ 1, കതിരൂര്‍ 3, ചെറുകുന്ന് 1, പാനൂര്‍ 1 എന്നിവടങ്ങളിലുള്ളവർക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. കണ്ണുർ വിമാനതാവളത്തിൽ ജോലി ചെയ്യുന്ന ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് വിമാനത്താവള പ്രവർത്തനങ്ങളെ അവതാളത്തിലാക്കായിട്ടുണ്ട്.

 coronavirus-3751

ഇതിനിടെ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴോം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൂടി കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നേരത്തേ പൂര്‍ണ്ണമായി അടച്ചിട്ടിരുന്ന പടിയൂര്‍ കല്യാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. ഇതോടൊപ്പം വേങ്ങാട്- 1, 3, കീഴല്ലൂര്‍- 4, കോട്ടയം മലബാര്‍- 11, ആലക്കോട്- 4 എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു.

ഇതിനിടെ കൂട്ടത്തോടെ കൊ വിഡ് പകർന്ന കൂത്തുപറമ്പ് വലിയ വെളിച്ചത്തെ സിഐഎസ്എഫ് ക്യാംപ് സന്ദർശിക്കാൻ കണ്ണൂർ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര എത്തിയിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലെ 23 സിഐഎസ്എഫ് ജീവനക്കാര്‍ക്കു കൂടി കൊവിഡ് ബാധിച്ചത് ജീവനക്കാരെ ആശങ്കയിലാക്കിയിരുന്നു. ഇവിടെ 50 സിഐഎസ്എഫുകാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇവര്‍ അഞ്ചരക്കണ്ടിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

കൂത്തുപറമ്പ് വലിയവെളിച്ചത്തെ സിഐഎസ്എഫ് ബാരക്കില്‍ കഴിഞ്ഞ മലയാളികളടക്കമുള്ള ജവാന്‍മാര്‍ക്കാണു കൊവിഡ് ബാധിച്ചത്. ഈ ബാരക്കില്‍ തന്നെയാണു രോഗംബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കഴിയുന്നത്. ഇവരുടെ ശുചിമുറി എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലാണ്. ഭക്ഷണവും ഒരുമിച്ചാണു നല്‍കുന്നതെന്നു ക്യാംപില്‍ കഴിയുന്നവര്‍ പറയുന്നു. ഇവരെ ഇന്നലെ രാത്രി വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്കു മാറ്റിയിട്ടില്ല.

വിമാനത്താവളത്തില്‍ ആകെ 320 സിഐഎസ്.എഫുകാരാണുള്ളത്. ഇവരില്‍ 178 പേരാണു ബാരക്കില്‍ കഴിഞ്ഞിരുന്നത്. അതേസമയം കൊവിഡ് ബാധിച്ച സിഐഎസ്എഫ് ജീവനക്കാരില്‍ ചിലര്‍ വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് എമിഗ്രേഷനില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ബാരക്കിനു പുറത്ത് കഴിയുന്ന 140 സിഐഎസ്.എഫ് ഉദ്യോഗസ്ഥരാണു നിലവില്‍ വിമാനത്താവളത്തിലെ സുരക്ഷയ്ക്കു നേതൃത്വം നല്‍കുന്നത്. ഇവര്‍ പതിവിലധികം സമയം ജോലിയെടുക്കുന്നുണ്ട്.

English summary
SIx CISF Jawans tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X