കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം: ആറു പേർക്ക് കൂടി കൊ വിഡ്.

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ സ്ഥിതി ആശങ്കാജനകമായി. ഇതോടെ വടക്കെ മലബാറിൽ കൊ വിഡ് ചികിത്സാരംഗത്ത് നിർണായക പങ്കു വഹിക്കുന്ന കണ്ണുർ ഗവ.മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ് കൊവിഡ് പോസറ്റീവ് റിപ്പോർട്ടു ചെയ്യപ്പെട്ടവരുമായി പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട അൻപതു പേരെ നിരീക്ഷണത്തിലാക്കുകയും മെഡിക്കല്‍ കോളേജില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇടുക്കിയില്‍ 43 പേര്‍ക്ക് കൊറോണ; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഒരാള്‍ക്ക് രോഗമുക്തിഇടുക്കിയില്‍ 43 പേര്‍ക്ക് കൊറോണ; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഒരാള്‍ക്ക് രോഗമുക്തി

ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് ഡോക്ടര്‍മാരടക്കം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നൂറോളം ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള രണ്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെയും അടിയന്തര ശസ്ത്രക്രിയ വേണ്ടാത്തവരെയും ആശുപത്രിയില്‍ നിന്ന് മാറ്റും. മെഡിക്കല്‍ കോളേജിലെത്തുന്ന സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. മാത്രമല്ല, കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിലെ എക്സറെ ടെക്നീഷ്യനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരിലും രോഗികളിലും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 coronavirus20

ഇതിനിടെ കൊവിഡ് ചികിത്സയിലിരിക്കെ തുടർച്ചയായി രണ്ടു പേർ മരിച്ച സാഹചര്യത്തിൽ കണ്ണുർ ഗവ. മെഡിക്കൽ കോളജിലെ സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൊ വിഡ് ഇതര രോഗികളെ ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ടു കൊണ്ടിരിക്കുകയാണ്.അതേ സമയം. അതീവ മാരകമായ രോഗങ്ങള്‍ക്കൊഴികെ ആരും പരിയാരം കണ്ണൂര്‍ ഗവ.മെഡി ക്കല്‍ കോളേജിലേക്ക് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വീടുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശം. രണ്ടു ദിവസങ്ങളിലായി നടന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ നിരവധിയാളുകൾക്ക് കൊ വിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇവരുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട നാല്‍പതുപേര്‍ ക്വാറന്റീനിലാണ്. 38 പേര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഐ ആര്‍ സി ധ്യാനകേന്ദ്രത്തിലും രണ്ടുപേര്‍ ആയുര്‍വേദ കോളേജിലുമായിട്ടാണ് ക്വാറന്റീനി ലുള്ളത്. രോഗം കൂടുതല്‍ രൂക്ഷമായതോടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മാസ്‌ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
SIx Coronavirus cases in Kannur medical college today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X