കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിലുടെ കടത്താൻ ശ്രമിച്ച ആറ് ഡ്രോണുകളും സ്വർണ്ണവും പിടികൂടി

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലൂടെ പുറത്തേക്ക് കടത്താൻ ശ്രമിച്ച ആറ് ഡ്രോൺ ക്യാമറകളും. വിദേശ നിർമ്മിത സിഗരറ്റുകളും സ്വർണാഭരണങ്ങളും പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേരില്‍ നിന്നായി 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് ചന്ദ്രഗിരി സ്വദേശി സൈദു ചെമ്പരിക്ക, ഷാര്‍ജയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുള്‍ ബാസിത്ത്, ഇബ്രാഹിം ബാദുഷ എന്നിവരില്‍ നിന്നും 797 ഗ്രാം സ്വര്‍ണം പിടികൂടിയത്.

 തിങ്കളാഴ്ച റിലേ നിരാഹാര സമരം; 25 മുതല്‍ ടോള്‍ പിരിവുകള്‍ തടയും; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍ തിങ്കളാഴ്ച റിലേ നിരാഹാര സമരം; 25 മുതല്‍ ടോള്‍ പിരിവുകള്‍ തടയും; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

സൈദുവില്‍ നിന്ന് 116 ഗ്രാം സ്വര്‍ണവും, ഇബ്രാഹിമില്‍ നിന്ന് 321 ഗ്രാം സ്വര്‍ണവും ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. വയര്‍ലസ് സ്പീക്കറിലും ഫേഷ്യല്‍ ഗണ്ണിലും ഒളിപ്പിച്ച നിലയിലാണ് ഇബ്രാഹിം ബാദുഷ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബ്ദുള്‍ ബാസിത്തില്‍ നിന്നും സ്വര്‍ണമാല, വള, മോതിരം എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളില്‍ നിന്നും നാല്‍പ്പതിനായരം രൂപ വരുന്ന ആറ് ഡ്രോണ്‍ ക്യാമറകളും, 92,500 രൂപയുടെ സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

 kial-1580387

ഇതിനിടെ വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിന് പുതുവഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ കഴിഞ്ഞ ദിവസം വാൾ ഫാനിന്റെ മോട്ടറിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 23 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയിലായിരുന്നു. അരക്കിലോയോളം സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി സലീ (35) മാ ണ് കസ്റ്റംസ് പിടിയിലായത്. ഇയാളെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തു വരികയാണ്. ഗൾഫിൽ നിന്നെത്തിയ വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരനാണിയാൾ. പിടിയിലായത് സ്വർണക്കടത്തു സംഘത്തിന്റെ കാരിയറാണെന്നാണ് നിഗമനം.

രണ്ടാഴ്ച്ച മുൻപ് എമർജൻസി ലൈറ്റിനുള്ളിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയിൽ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടിയിരുന്നു.. ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി സിറാജാ (35) ണ് കസ്റ്റംസ് പിടിയിലായത്. 2147 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ബാറ്ററിയുടെ ഭാഗത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.

ദുബായില്‍ നിന്നെത്തിയ ഇയാളെ സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തിയത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചശേഷം ആദ്യമായാണ് ഒരാളില്‍ നിന്ന് ഇത്രയധികം സ്വര്‍ണം പിടികൂടുന്നത്.

സ്വര്‍ണവുമായി അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്തുവെങ്കിലും സ്വർണക്കടത്ത് സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല പിടിയിലായ സിറാജ് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചു വരികയാണെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം മധ്യവേനലവധി തുടങ്ങിയതോടെ

കണ്ണൂർ വിമാനതാവളത്തിലൂടെയുള്ള സ്വർണക്കടത്ത് വ്യാപകമായിരിക്കുകയാണ്. നവംബറിൽ ഗൾഫിൽ നിന്നും വന്നിറങ്ങിയ
യാത്രക്കാരിൽ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു.. 64.5 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്ന് കര്‍ണാടക സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്. കര്‍ണാടക ബട്കല്‍ സ്വദേശി മുഹമ്മദ് ഷമ്മാസ്, ഉഡുപ്പി സ്വദേശി മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദില്‍ എന്നിവരില്‍ നിന്നും 1322 ഗ്രാം സ്വര്‍ണം പിടികൂടിയത്.

English summary
Six drones and caught from Kannur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X