തലശേരിയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറു പേര്‍ക്ക് പരുക്കേറ്റു
തലശ്ശേരി: തലശ്ശേരിയില്‍ നിരവധി പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. നിട്ടൂര്‍തെരുവ്, ബാലത്തില്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് വിദ്യാര്‍ഥികള്‍, നിട്ടുര്‍, ബാലം സ്വദേശികളായ ഭാസ്‌ക്കരന്‍, ബാബുരാജ്, അഫ്‌സത്ത്, പുരുഷോത്തമന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഒരു നായയാണ് ആറുപേരെയും അക്രമിച്ചത്.ഇതിനിടെ കണ്ണൂര്‍ നഗരത്തിലെ കവിത തീയേറ്ററിനു സമീപം അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം ആറു പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസവ്യവസ്ഥയില്‍ ഉള്ളതിനാലാണ് നായയെ ആളൊഴിഞ്ഞ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. ഇതിനു പുറമേ നാലു കുട്ടികളോടു കൂടിയ ഒരു പെണ്‍നായയും ഔദ്യോഗിക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പിടികൂടാനാവാതെ പോയ നായ്ക്കളെ വരുതിയാക്കുന്നതിനുള്ള ശ്രമം തുടരും.

എ ബി സി മോണിറ്ററിംഗ് സെല്‍ അംഗം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.കെ പത്മരാജ് , മൃഗ ക്ഷേമ പ്രവര്‍ത്തകന്‍ ശ്യാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിനിടെ പടിയൂരില്‍ എ.ബി.സി സെന്ററില്‍ പാര്‍പ്പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.നിലവില്‍ 13 നായ്ക്കളാണ് സെന്ററിലുള്ളത്. ഇന്ന് തെരുവുനായ ആക്രമണമുണ്ടായ കണ്ണൂര്‍ നഗരത്തിലും തലശ്ശേരിയിലും ഉടന്‍ തന്നെ നായ പിടിത്തമാരംഭിക്കുമെന്ന് എ.ബി.സിനിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഡോ. അജിത് ബാബു അറിയിച്ചു.
കഴിഞ്ഞ ദിവസം മുനീശ്വരന്‍ കോവില്‍, എസ്. എന്‍ പാര്‍ക്ക് റോഡ് എന്നിവടങ്ങളില്‍ നിന്നും തെരുവുനായ ആറുപേരെ കടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുപേരെയും നായയെ പിടികൂടാനെത്തിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരായ രണ്ടുപേരെയുമാണ് കടിച്ചു പരുക്കേല്‍പ്പിച്ചത്. ഇൗ നായയെ നിരീക്ഷണകേന്ദ്രത്തില്‍ കഴിയവേ പേവിഷബാധയുളളതിനാല്‍ ചത്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു തെരുവുനായകൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.












Click it and Unblock the Notifications