Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യവിഷബാധയേറ്റ് ആസാം ദമ്പതികളുടെ മകളായ ആറു വയസുകാരി മരിച്ചു: വില്ലനായത് പഴകിയ ഇറച്ചിയെന്ന് സംശയം

ഭക്ഷ്യവിഷബാധയേറ്റ് അസം ദമ്പതികളുടെ മകൾ മരിച്ചു: വില്ലനായത് പഴകിയ ഇറച്ചിയെന്ന് സംശയം!!

പഴയങ്ങാടി: തളിപ്പറമ്പിൽ കാരുണ്യ ഭവനിൽ രണ്ട് അന്തേവാസികൾ ഭക്ഷ്യവില ബാധയേറ്റു മരിച്ചതിനു പുറമേപുതിയങ്ങാടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറുവയസുകാരി കൂടിമരിച്ചു. കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ചമാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില ഗുരുതരമായി തുടരുകയാണ്. പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപം ഹംസ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആസാം ബര്‍പ്പിറ്റ സ്വദേശി മൊയ്തുല്‍ ഇസ്‌ലാമിന്റെയും അസ്മയുടെയും മകള്‍ മാസൂമയാണ് മരിച്ചത്. മാതാവ് അസ്മ (25) യുടെയും സഹോദരങ്ങളായ ഹസീന (3), മാജിദുല്‍ (7) എന്നിവരുടെയും നില ഗുരുതമായി തുടരുകയാണ്.

വെള്ളിയാഴ്ച്ചഉച്ചയോടെയാണ് സംഭവം. പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതാണ് വിഷബാധയേല്‍ക്കാന്‍ കാരണമെന്ന് കരുതുന്നു. ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിയും തലകറക്കവും കാരണം നാലുപേരും തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. മറ്റു മൂന്നുപേര്‍ക്കും അടിയന്തിര ചികിത്സ നല്‍കിയതിനാലാണ് ആഴ്ചകൾക്കു മുൻപ് തളിപ്പറമ്പ് ഒടുവള്ളിതട്ട് ചുണ്ടക്കുന്നിലെ ദിവ്യകാരുണ്യ ഭവനില്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ രണ്ടു പേർ മരിച്ചിരുന്നു.

death-foodpoison

ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കാരുണ്യ ഭവനത്തിലെ അന്തേവാസിയുംആന്ധ്രാപ്രദേശ് സ്വദേശിയുമായഗുണ്ടുറാവു (52) അന്തേവാസിയായ മോഹനന്‍ (92) എന്നിവരാണ് മരിച്ചത്. അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് കാരുണ്യ ഭവനത്തില്‍ തിരിച്ചെത്തിയെങ്കിലും പിറ്റേ ദിവസം രാത്രിഅസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരികെയെത്തിക്കുന്നതിന് മുമ്പെയായിരുന്നു മരണം.

കഴിഞ്ഞ ഡിസംബർ 30-ന് രാത്രിയാണ് കാരുണ്യ ഭവനില്‍ ഭക്ഷ്യവിഷബാധയേറ്റത്. പിറ്റേന്ന് രാവിലെ രുന്നു. പുറത്തു നിന്നും എത്തിച്ച് അന്തേവാസികള്‍ക്ക് നല്‍കിയ നെയ്ച്ചോറും ചിക്കന്‍ കറിയും കഴിച്ചതാണ് ഭക്ഷ്യ വിഷബാധയ്ക്കിടയാക്കിയത്. സംഭവത്തില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമീപത്തെ സ്‌കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം തയ്യാറാക്കിയത്. ഭക്ഷണം കഴിച്ച ചില പൂര്‍വ വിദ്യാര്‍ഥികളും അന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+