കോടിയേരിക്ക് പയ്യാമ്പലത്ത് സ്മൃതികുടീരമൊരുങ്ങുന്നു
കണ്ണൂര്‍: പയ്യാമ്പലത്തെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഇകെ നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും മധ്യേ കോടിയേരി ബാലകൃഷ്ണനും സ്മൃതി മണ്ഡപമൊരുങ്ങുന്നു. ഒന്നാം ചരമവാര്‍ഷികത്തിന്റെ മുന്നോടിയായാണ് കോടിയേരിബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മൃതികുടീരം ഒരുങ്ങുന്നത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് നിത്യസ്മാരകമൊരുങ്ങുകയാണ് മഹാരഥന്മാര് അന്ത്യവിശ്രമം കൊളളുന്ന പയ്യാമ്പലത്ത്.
കേരളരാഷ്ട്രീയത്തില്‍ പോരാട്ടത്തിന്റെ വീരഗാഥകള്‍ സൃഷ്ടിച്ച മഹാരാഥന്മാരുടെ സ്മൃതികുടീരങ്ങള്‍ക്ക് സമീപത്താണ് കണ്ണൂരുകാരുടെ ആവേശമായിരുന്ന കോടിയേരിക്കും സ്മൃതികുടീരമൊരുങ്ങുന്നത്. ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനംചെയ്യും. പ്രിയനേതാവിന്റെ ഓര്‍മകള്‍ തിരയടിക്കുകയാണ് പയ്യാമ്പലത്ത്.

വിടപറഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും സംസ്കാരം നടന്ന ഈ കടല്‍ത്തീരത്ത് എത്തുന്നവരേറെയാണ്. കോടിയേരി എത്രമേല്‍ പ്രിയങ്കരനായിരുന്നുവെന്ന് ഇവിടെയെത്തുന്നവര്‍ ഓര്‍ത്തെടുക്കുന്നു. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്നേഹിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്‍പ്പി ഉണ്ണി കാനായിയാണ് ഒരുക്കുന്നത്. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരിയുടെ സ്മാരകം. പാറിപ്പറക്കുന്ന ചെമ്പതാക സ്മാരകത്തെ കടല്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ തലോടുന്നതും കാണാം കൂടാതെ വാനിലുയര്‍ന്നുനില്‍ക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകര്‍ഷണം സ്തൂപം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം.
ഒരു വെല്ലുവിളി തന്നെയാണ് എന്ന് ശില്പി ഓര്‍മ്മപ്പെടുത്തുന്നു എല്ലാവരുടെ മനസ്സില്‍ പതിഞ്ഞ ചിരിക്കുന്ന കോടിയേരി തന്നെയാണ് ഗ്രാനൈറ്റില്‍ ഉളി കൊണ്ട് ശില്പി കൊത്തിയെുത്തത്. ചരിത്രത്തെ ഓര്‍മിപ്പിക്കുന്ന സ്തൂപത്തില്‍ മണ്മറഞ്ഞ് പോയ ധീര സഖാക്കളെ ഇടനെഞ്ചില്‍ ചേര്‍ത്ത് പിടിക്കുന്ന പ്രതീതിയിലാണ് ശില്പി രൂപകല്പന ചെയ്തത് കോടിയേരി സ്മാര സ്തൂപം വിലയിരുത്താന്സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും പയ്യാമ്പലത്ത് എത്തിയിരുന്നു. നിര്മാണപുരോഗതിവിലയിരുത്തിയ ഇരുനേതാക്കളും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് മടങ്ങിയത്.
സെറാമിക് ടൈലുകള്‍ ഉപയോഗിച്ചാണ് സ്തൂപത്തിന് നിറം നല്‍കിയത്. ടൈലുകള്‍ ചെറുകഷണങ്ങളാക്കി പതാകയ്ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നല്കി ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ് സെറാമിക് ടൈല്‍ ഉപയോഗിക്കാന്‍ കാരണം. ഇതിന് മുന്‍പ് ഇടുക്കി വട്ടവടയിലെ ധീര രക്തസാക്ഷി അഭിമന്യൂവിന്റെയും തളിപ്പറമ്പിലെ ധീര രക്തസാക്ഷി ധീരജിന്റെയും രക്തസാക്ഷി സ്തൂപം രൂപകല്പന ചെയ്തതും ഉണ്ണികാനായിയാണ് കൂടാതെ മുനയം കുന്ന് രക്തസാക്ഷി സ്തൂപം രാമന്തളിയിലെ ഒ.കെ കുഞ്ഞിക്കണ്ണന് സ്തുപം ഠഗോവിന്ദന് സ്മാരക സ്തൂപം കൂടാതെ കേരളത്തിനകത്ത് നിരവധി ചരിത്ര പുരുഷന്മാരുടെ ശില്പങ്ങള് ഒരുക്കിയ ഉണ്ണികാനായി കേരളാ ലളിതകലാ അക്കാദമി അംഗം കൂടിയാണ് ഒന്നര മാസമെടുത്താണ് സ്തൂപം തയ്യാറാക്കിയത്.
ഉണ്ണി കാനായിക്കൊപ്പം സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീല്‍, ബാലന് പാച്ചേനി, സതീഷ് പുളക്കൂല്‍, ഗോപി മാടക്കാല്‍, ബിജു കൊയക്കീല്‍ എന്നിവരും സഹായത്തിനുണ്ട്. നേരത്തെ മണ്മറഞ്ഞിട്ടു ഒരുവര്‍ഷം തികയാറായപ്പോഴും കോടിയേരിക്ക് സ്മൃതി മണ്ഡപം ഒരുക്കാത്തതിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി അതിനു മുന്നോടിയായി സ്മൃതിമണ്ഡപം ഒരുക്കുമെന്നായിരുന്നു പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന് പ്രതികരിച്ചിരുന്നു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications