പട്ടുവത്ത് സ്‌കൂട്ടറില്‍ കയറി കൂടിയ പാമ്പിനെ പിടികൂടി ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു
തളിപറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ഇരുചക്രവാഹനങ്ങളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടുന്നത് പതിവാകുന്നു. തളിപറമ്പ് പട്ടുവം കാവുങ്കലില്‍ സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു.പട്ടുവം കാവുങ്കല്‍ പനക്കട വീട്ടില്‍ കെ. കെ.സൂരജിന്റെ കെ.എല്‍59ദ 8239 ടി.വി. എസ് ജുപീറ്റര്‍ സ്‌കൂട്ടര്‍ വ്യാഴാഴ്ച്ച രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകാന്‍ വേണ്ടി എടുത്തപ്പോഴാണ് സ്‌കൂട്ടര്‍ ഹാന്‍ഡില്‍ കൂടി സ്‌കൂട്ടറിന്റെ മുന്‍വശത്ത് നിന്ന് അകത്തേക്ക് കയറിക്കൂടിയ പൂച്ചക്കണ്ണന്‍ പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ടു ഭയന്നതിനെ തുടര്‍ന്ന് സൂരജ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും അതോടൊപ്പം നാട്ടുകാരിലൊരാള്‍ ഫോറസ്റ്റുകാരെയും മലബാര്‍ അവയര്‍നെസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് (മാര്‍ക്കിന്റെയും) റെസ്‌ക്യൂറായ അനില്‍ തൃച്ചംബരത്തിനെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരില്‍ ഒരാള്‍ സ്‌കൂട്ടറുമായി പട്ടുവം കാവുങ്കലിലുള്ള ബൈക്ക് സുണ്‍എന്ന വര്‍ക്ക് ഷോപ്പില്‍ എത്തിച്ചു.

ഏറെ പരിശ്രമത്തിനൊടുവില്‍ മെക്കാനിക്കിന്റെ സഹായത്തോടുകൂടി സ്‌കൂട്ടിയുടെ ഹെഡ്ലൈറ്റില്‍ കയറിക്കൂടിയ പാമ്പിനെ അനില്‍ തൃച്ചംബരം പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം പാമ്പിനെ സുരക്ഷിതമായി അതിന്റെ ആവാസ വ്യവസ്ഥയില്‍ കൊണ്ടു പോയി വിട്ടയച്ചു. ഒരുമാസം മുന്‍പ് ഇരിക്കൂര്‍ പടിയൂരില്‍ ഹെല്‍മെറ്റില്‍ കയറിക്കൂടിയ പെരുമ്പാമ്പിന്റെ കുഞ്ഞ് യുവാവിനെ കടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഇതിനുസമാനമായി മയ്യിലിലും നിര്‍ത്തിയിട്ട ബൈക്കിന്റെ ടാങ്കില്‍ പാമ്പ് കയറിക്കൂടിയിരുന്നു.
നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളില്‍ പാമ്പുകള്‍ കയറുന്നത് ചൂടു തേടിയാണ് ഇഴജന്തുക്കള്‍ വാഹനങ്ങളില്‍ കയറിക്കൂടുന്നതെന്ന് മാര്‍ക്ക് പ്രവര്‍ത്തകന്‍ അനില്‍ തൃച്ഛംബരം പറഞ്ഞു. ദീര്‍ഘനേരം വാഹനങ്ങള്‍ നിര്‍ത്തിയടുന്നവര്‍ പരിശോധിച്ചതിനു ശേഷം മാത്രമേ വാഹനത്തില്‍ കയറാന്‍ പാടുളളൂവെന്ന് മാര്‍ക്ക് പ്രവര്‍ത്തകനായ അനില്‍ തൃച്ഛംബരം പറഞ്ഞു. കനത്തമഴയും മണ്ണൊലിപ്പുംകാരണം പാമ്പുകള്‍ ഉള്‍പ്പെടെയുളള ഇഴജന്തുക്കള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് കണ്ണൂരിലെ ചില പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഫോറസ്റ്റ് റസ്‌ക്യൂറര്‍മാരുടെ സഹായത്തോടെയാണ് പാമ്പുകളെ പിടികൂടി വനത്തില്‍ വിട്ടയക്കുന്നത്.












Click it and Unblock the Notifications