Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കിൻ്റെ ഹെഡ് ലൈറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ രക്ഷിച്ചു

തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ടൗണിൻ ബൈക്കിൻ്റെ ഹെഡ് ലൈറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് നഗര ഹൃദയത്തിലെ മാർക്കറ്റ് റോഡിൽ കാൻ്റീന് മുൻവശത്തെ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻ കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്.

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻ്റീന് മുൻവശത്തെ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ KL.59K.9818 പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിലാണ് പെരുമ്പാമ്പിൻ കുഞ്ഞ് കയറിയത്. പെരുമ്പാമ്പിൻ കുട്ടിയെ വനം വകുപ്പിൻ്റെയും മലബാർ എവയർനെസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെയും (മാർക്ക്) റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.

python-

ഏറെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് ഭീതിയോടെ ചുറ്റുമുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു. റഷീദിനെ കണ്ട് പേടിച്ച പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിൽ കയറിക്കൂടുകയായിരുന്നു. ഇതേ തുടർന്നാണ് റസ്ക്യു വറുടെ സഹായം തേടിയത്. ഒരു മാസം മുമ്പ് ഇരിക്കൂർ പടിയൂരിൽ ഹെൽമെറ്റിനുള്ളിൽ കയറി കൂടിയ പെരുമ്പാമ്പ് യുവാവിൻ്റെ നെറ്റിയിൽ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ബൈക്കിൻ്റെ സീറ്റിനടിയിൽ നിന്നു അണലിയെയും കണ്ടെത്തിയിരുന്നു.

മഴക്കാലത്ത് നിർത്തിയിട്ട വാഹനങ്ങളിൽ പാമ്പുകൾ കയറി കുടുന്നത് പതിവായിട്ടുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തണുപ്പുകാലത്ത് ചൂട് ലഭിക്കാനാണ് പാമ്പുകള്‍ ഇരുചക്രവാഹനങ്ങളില്‍ കയറിക്കൂടുന്നതെന്നും അധികസമയം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനം എടുത്തുകൊണ്ടുപോകുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് പാമ്പ് സംരക്ഷകന്‍ അനില്‍ തൃച്ചംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+