കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി അംഗത്വമെടുത്ത് പര്‍ദയണിഞ്ഞ സ്ത്രീ: ഒടുവില്‍ സത്യം പുറത്തറിയിച്ചത് സോഷ്യല്‍മീഡിയ

Google Oneindia Malayalam News

കണ്ണൂര്‍: ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാംപയിനില്‍ പര്‍ദയണിഞ്ഞ സ്ത്രീ പ്രത്യക്ഷപ്പെട്ട സംഭവത്തിലെ സത്യം പുറത്ത്. ബിജെപിയുടെ ആദ്യ മെമ്പര്‍ഷിപ്പ് മുസ്‌ലിം സ്ത്രീ എടുക്കുന്നതായുള്ള ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ബിജെപിയുടെ പ്രചാരണം പൊളിച്ചടക്കി വീട്ടമ്മയും കുടുംബങ്ങളും രംഗത്തെത്തി. കഴിഞ്ഞ ദിവസം പെരിങ്ങത്തൂര്‍ ടൗണിലായിരുന്നു മെമ്പര്‍ഷിപ്പ് കാംപയിന്റെ ഉദ്ഘാടനം.

തലശ്ശേരി നഗരസഭാസ്‌റ്റേഡിയം നവീകരണം: ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയുംതലശ്ശേരി നഗരസഭാസ്‌റ്റേഡിയം നവീകരണം: ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും

membershipcampaign

ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരുന്ന വീട്ടമ്മയോട് ആറുലക്ഷത്തിന്റെ വായ്പയുണ്ടെന്നും ഇതില്‍ നാലുലക്ഷം തിരിച്ചടച്ചാല്‍ മതിയെന്നും രണ്ടുലക്ഷം തിരിച്ചടയ്‌ക്കേïതില്ലെന്നും പറഞ്ഞാണു ചില പേപ്പറില്‍ ഒപ്പിട്ടെന്നും സ്ത്രീ കണ്ണീരോടെ പറയുന്ന വോയ്‌സ് ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിജെപി നടത്തിയ കള്ള പ്രചാരണം തിരിച്ചറിഞ്ഞതോടെ നവ മാധ്യമങ്ങളിലൂടെ ബിജെപിയുടെ ഇത്തരം പ്രവര്‍ത്തനത്തിനെതിരെ ഇതര രാഷ്ട്രീയ പാര്‍ട്ടിയുടെ യുവനിരയും രംഗത്തെത്തി. അതിനിടെ തങ്ങള്‍ മതേതര പാര്‍ട്ടിയെന്നു കാണിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും ആരോപണമുണ്ട്.

English summary
Social media opens up fake campaign on party membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X