തലശ്ശേരിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ സത്താര്‍ മുരിക്കോളി വാഹനമിടിച്ച് മരിച്ചു
തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തലശ്ശേരിയിലെ സാമൂഹ്യ പ്രവര്ത്തകന് സത്താര്‍ മുരിക്കോളി മരണമടഞ്ഞു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരുക്കറ്റ സത്താറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലശ്ശേരി ജനറലാശുപത്രിയിലെത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ തലശ്ശേരി സി എച്ച് സെന്റര്‍ സെക്രട്ടറി അഡ്വ. കെ എ ലത്തീഫിന്റെ നിര്‍ദേശപ്രകാരം വളണ്ടിയര്‍മാര്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വാരിയെല്ല് തകരുകയും കണ്ണിന്റെ കൃഷ്ണമണിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സത്താറിന്റെ ലിവറിനും മറ്റും ആഴത്തില്‍ മുറിവേറ്റിരുന്നു. എന്നാല്‍ സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സത്താറിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം മുന്‍ നേതാവുമായ സിഒടി നസീറിനെ അക്രമിച്ചതുള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയില്‍ സത്താര്‍ പ്രതികരിച്ചിരുന്നു.

എന്നും ശരാശരി വേഗതയില്‍ മാത്രം പോകുന്ന സത്താറിന്റെ ബൈക്കിന് ഓട്ടോയിടിച്ചാല് ഇത്രയും ഗുരുതരമായ പരിക്ക് സംഭവിക്കില്ലെന്ന് സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. തലശ്ശേരിയിലെ വിവിധ വിഷയങ്ങളില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇടപെടുന്ന സത്താറിന് വിപുലമായ ബന്ധങ്ങളാണുള്ളത്.സംഭവത്തില്‍ തലശ്ശേരി ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications