കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ സത്താര്‍ മുരിക്കോളി വാഹനമിടിച്ച് മരിച്ചു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തലശ്ശേരിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സത്താര്‍ മുരിക്കോളി മരണമടഞ്ഞു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരുക്കറ്റ സത്താറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലശ്ശേരി ജനറലാശുപത്രിയിലെത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ തലശ്ശേരി സി എച്ച് സെന്റര്‍ സെക്രട്ടറി അഡ്വ. കെ എ ലത്തീഫിന്റെ നിര്‍ദേശപ്രകാരം വളണ്ടിയര്‍മാര്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജിമാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി

വാരിയെല്ല് തകരുകയും കണ്ണിന്റെ കൃഷ്ണമണിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സത്താറിന്റെ ലിവറിനും മറ്റും ആഴത്തില്‍ മുറിവേറ്റിരുന്നു. എന്നാല്‍ സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സത്താറിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം മുന്‍ നേതാവുമായ സിഒടി നസീറിനെ അക്രമിച്ചതുള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയില്‍ സത്താര്‍ പ്രതികരിച്ചിരുന്നു.

satar

എന്നും ശരാശരി വേഗതയില്‍ മാത്രം പോകുന്ന സത്താറിന്റെ ബൈക്കിന് ഓട്ടോയിടിച്ചാല്‍ ഇത്രയും ഗുരുതരമായ പരിക്ക് സംഭവിക്കില്ലെന്ന് സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. തലശ്ശേരിയിലെ വിവിധ വിഷയങ്ങളില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇടപെടുന്ന സത്താറിന് വിപുലമായ ബന്ധങ്ങളാണുള്ളത്.സംഭവത്തില്‍ തലശ്ശേരി ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English summary
Social worker Satar Murikkoli passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X