കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിനാശമറിയാന്‍ സോഫ്റ്റ്‌വെയര്‍: പൊളിക്കാന്‍ കച്ചകെട്ടിയിറങ്ങി ഉദ്യോഗസ്ഥര്‍

  • By Desk
Google Oneindia Malayalam News

തലശ്ശേരി: കൃഷിനാശത്തിന്റെ വ്യാപ്തി അറിയാന്‍ കൃഷി വകുപ്പ് ഐ.ടി സെല്‍ മുഖേന നടപ്പാക്കിയ 'സ്മാര്‍ട്ട് ഗ്രിഡ് ' സോഫ്റ്റ്‌വെയറിനെചില ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നതായി പരാതി. ഒറ്റക്ലിക്കില്‍ കൃഷി അസിസ്റ്റന്റ് മുതല്‍ വകുപ്പ് മന്ത്രി വരെയുള്ളവര്‍ക്ക് വിവരം ലഭിക്കുന്ന രീതിയില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് സോഫ്റ്റ്‌വെയറിലേക്കു ജൂണ്‍ മാസം മുതല്‍ ശേഖരിച്ച വിവരങ്ങള്‍ കൂട്ടിചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബിജെപിക്ക്; നിഷേധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വിവാദംഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബിജെപിക്ക്; നിഷേധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വിവാദം

പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുകയും എത്രയും പെട്ടെന്നു സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം വകുപ്പ് മുന്നോട്ടുവച്ചതാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ എതിര്‍പ്പുïാക്കിയത്. അപേക്ഷകളെല്ലാം സാധാരണ പോലെ സ്വീകരിച്ചതിനാല്‍ ഇനി നികുതി ചീട്ട് സ്‌കാന്‍ ചെയ്ത് കയറ്റുന്നതും മറ്റു വിവിരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതും അധിക പണിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തവണത്തെ പ്രളയത്താല്‍ കണ്ണൂരില്‍ കൂടുതല്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. ആയതിനാല്‍ ഇരട്ടി ജോലിഭാരമാണ് ഈ വര്‍ഷം തന്നെ സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കു ഉണ്ടായിരിക്കുന്നത്. സ്‌കാനിങ് മെഷിന്‍ ചില ഓഫീസിലില്ലാത്തതും ഡാറ്റാ എന്‍ട്രി ഓപറേറ്ററുടെ അഭാവവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

farming-1-

പ്രകൃതിക്ഷോഭത്തില്‍ വിള നശിച്ചാല്‍ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ട് തയാറാക്കുകയാണ് കൃഷി അസിസ്റ്റന്റുമാരുടെ ജോലി. ഇതു കൃഷി ഓഫിസര്‍മാര്‍ പരിശോധിച്ചു ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയക്കും. നേരത്തെ പേപ്പറുകളില്‍ ചെയ്തിരുന്ന കാര്യങ്ങളൊക്കെ ഇനി 'സ്മാര്‍ട്ട് ഗ്രിഡ് ' എന്ന സോഫ്റ്റ്‌വെയര്‍ വഴി മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളു. പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയെടുത്തുവെന്നു സെക്കന്‍ഡുകള്‍ക്കകം മന്ത്രിയ്ക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും അറിയാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.

റവന്യൂ വകുപ്പിന് പോലും ലഭിക്കാത്ത കൃത്യമായ വിവരങ്ങളാണ് 'സ്മാര്‍ട്ട് ഗ്രിഡില്‍' ഉïാവുക. നേരത്തെ ജില്ലാതലത്തില്‍ ക്രോഡീകരിച്ച കണക്ക് മാത്രമാണ് വകുപ്പുതലത്തില്‍ അറിയാന്‍ കഴിഞ്ഞിരുന്നത്. സോഫ്റ്റ്‌വെയര്‍ വന്നതോടെ പഞ്ചായത്ത്, വാര്‍ഡ്, കൃഷിക്കാരന്റെ പേര്, വിള, നഷ്ടക്കണക്ക് എന്നിവ അറിയാന്‍ സാധിക്കും. അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് താഴെ നിന്നുള്ള റിപ്പോര്‍ട്ടില്ലാതെ നഷ്ടക്കണക്ക് സോഫ്റ്റ് വെയറിലൂടെ മനസിലാക്കാന്‍ സാധിക്കും. ഓരോ വിളയ്ക്കും നഷ്ടപരിഹാരം എത്രയെന്ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ പതിവ് കണക്കു തെറ്റലും ഒഴിവാക്കാനാകും.

English summary
software to detect crops issue in Kannur, offcials make issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X