കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവളത്തില്‍ മണ്ണിടിച്ചില്‍: അടിവാരത്തിലുള്ള ഗ്രാമീണ റോഡ് ഒലിച്ചു പോയി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്ത മഴയില്‍ മൂര്‍ഖന്‍ പറമ്പില്‍ സ്ഥിതിചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും വെള്ളം കുത്തിയൊഴുകി അടിവാരത്തിലുള്ള കീഴല്ലൂര്‍ പഞ്ചായത്തിലെ കടാങ്കോട്, കാനാട് കോളിപ്പാലം ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കടാങ്കോട് വിമാനത്താവള പ്രദേശത്തുനിന്നും വെള്ളം കുത്തിയൊഴുകിയതിനാല്‍ ഗ്രാമീണ റോഡ് ഒലിച്ചുപോയി. പത്തോളം വീടുകളുടെ പരിസരത്ത് ചെളി നിറഞ്ഞു. പാറക്കല്ലുകളും മരങ്ങളും കുത്തിയൊഴുകിയെത്തി ഉരുള്‍പൊട്ടലിന് സമാനമായ നാശനഷ്ടമാണുണ്ടായത്.

കണ്ണൂരില്‍ വീണ്ടും മറ്റൊരു സാജന്‍: കോണ്‍ഗ്രസ് ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു നല്‍കിയ കോടികള്‍ കുടിശ്ശിക ലഭിക്കാനുള്ള കരാറുകാരന്‍ ആശുപത്രിക്കു മുകളില്‍ ജീവനൊടുക്കികണ്ണൂരില്‍ വീണ്ടും മറ്റൊരു സാജന്‍: കോണ്‍ഗ്രസ് ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു നല്‍കിയ കോടികള്‍ കുടിശ്ശിക ലഭിക്കാനുള്ള കരാറുകാരന്‍ ആശുപത്രിക്കു മുകളില്‍ ജീവനൊടുക്കി

കാനാട് കോളിപ്പാലത്ത് വിമാനത്താവള റണ്‍വേയുടെ ചുറ്റുമതില്‍ തകര്‍ത്ത് വെള്ളം കുത്തിയൊഴുകി പത്തേക്കറോളം കൃഷിയിടം വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് റണ്‍വേയ്ക്കായി മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് കെട്ടിയ ചുറ്റുമതില്‍ തകര്‍ന്നത്. മുകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയതോടെ പ്രദേശവാസികള്‍ ഭീതിയിലായി.

soilerossion-

കാനാട് മേലോടി വയലിലെ ആര്‍.കെ.ശിവരാമന്‍ നമ്പ്യാര്‍, കെ.എം.ശ്രീധരന്‍ നമ്പ്യാര്‍, പി.സി. പ്രമോദ്, പി.കെ.ഭരതന്‍, ഭാനുമതി തുടങ്ങി 16 പേരുടെ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്.റണ്‍വേ പ്രദേശത്ത് മണ്ണിടിയുന്നത് യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേകളിലൊന്നാണ് കണ്ണൂര്‍ വിമാനത്താവത്തിലേത്. റണ്‍വേ വികസനത്തിനായ കൂടുതല്‍ സ്ഥലം കിയാല്‍ അക്വയര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

English summary
Soil erossion reported near of Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X