• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സോളാർ കേസിൽ പണി കിട്ടിയത് ബിജെപിക്ക്: അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ

  • By Desk

കണ്ണുർ: സോളാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ടപ്പോൾ പണി കിട്ടിയത് ബിജെപിക്ക്. മുൻ കോൺഗ്രസ് നേതാവും ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷനുമായി എ പി അബ്ദുക്കുട്ടി കേസിൽ കുടുങ്ങിയതാണ് ബിജെപിയെ വെട്ടിലാക്കുന്നത്. തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വെച്ച് അബ്ദുള്ളക്കുട്ടി തന്നെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന് നേരത്തെ കേസിലെ ഇരയായ സ്ത്രീ ആരോപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫ് സർക്കാരിനെ അടിക്കാനുള്ള വടിയായി സോളാർ കേസ് ഉപയോഗിച്ചിരുന്നു.

'പിബി നൂഹ് ഐഎഎസിനെ കുറിച്ചു തന്നെയാണ് പറയുന്നത്', കോന്നി എംഎൽഎയുടെ കുറിപ്പ് വൈറൽ

ഈ സാഹചര്യത്തിലാണ് സോളാർ കേസിൽ പാർട്ടി ദേശീയ ഉപാധ്യക്ഷൻ തന്നെ ഉൾപ്പെട്ടത് ചർച്ചയാകുന്നത്. അതേ സമയം സിബിഐ അന്വേഷണത്തെ തള്ളിപ്പറയാനും കഴിയാത്ത അവസ്ഥയിലാണ് ബിജെപി.അബ്ദുള്ളക്കുട്ടിയല്ല ഏത് കുട്ടിയായാലും ശരി തെറ്റ് ആര് ചെയ്താലും തെറ്റാണെന്നന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞത്.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ചർച്ചയാവാതിരുന്ന സോളാർ കേസ് ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നതിന് പിന്നിൽ ഭരണ തുടർച്ച ഉറപ്പിക്കാനാണെന്ന ആരോപണമാണ് ബിജെപി സംസ്ഥാന നേതൃത്വം ഉയർത്തുന്നത്. സോളാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സർക്കാർ എന്തുകൊണ്ട് സ്വർണക്കടത്തിലും ലൈഫ് അഴിമതി കേസിലും സിബിഐ അന്വേഷണത്തെ എന്തുകൊണ്ട് എതിർക്കുന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്ന ചോദ്യം.

എന്നാൽ ഇതേ സമയം എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾക്കിടെയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. അബ്ദുള്ള കുട്ടിയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് എതിർപ്പ് ശക്തമായിട്ടുള്ളത്. വരുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മഞ്ചേശ്വരമോ കുന്ദമംഗലത്തോ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. എ​ന്നാ​ല്‍ പീ​ഡ​ന​കേ​സി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടേ​ണ്ടി​വ​രു​ന്ന​യാ​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നോ​ട് പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യം പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോട് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി അ​ക​ന്നു നി​ല്‍​ക്കു​ന്ന ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ബ്ദു​ള്ള​കു​ട്ടി​യു​ടെ പ​ദ​വി​യെ​യും സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തേ​യും വീ​ണ്ടും ച​ര്‍​ച്ച​യാ​ക്കി മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ​യും നി​ല​വി​ലെ അ​വ​സ്ഥ​ക​ള്‍ ധ​രി​പ്പി​ക്കും. സി​പി​എം ഉ​രു​ക്കു​കോ​ട്ട​യാ​യ ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് ഉ​ള്‍​പ്പെ​ടു​ന്ന കു​ന്ദ​മം​ഗ​ല​ത്ത് സി​പി​എ​മ്മി​ല്‍ നി​ന്നും വി​ട്ടു​വ​ന്ന അ​ബ്ദു​ള്ള​കു​ട്ടി​യു​ടെ സ്വീ​കാ​ര്യ​ത ഗു​ണ​ക​ര​മാ​വു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി ക​രു​തി​യ​ത്. ന്യൂ​ന​പ​ക്ഷ​വോ​ട്ടു​ക​ളും അ​ബ്ദു​ള്ള​ക്കുട്ടി വ​ഴി ബി​ജെ​പി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം മ​റ്റി​ട​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളെ പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം വി​ല​യി​രു​ത്തു​ന്ന​ത്.

English summary
Solar case: One fraction in BJP against AP Abdullakkutty's candiature in Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X