Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് സ്വര്‍ണമാല കവര്‍ന്ന സൈനികനായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:കൂത്തുപറമ്പ് നഗരസഭയിലെ പ്രാന്തപ്രദേശത്തെ വീട്ടില്‍ തനിച്ചുണ്ടായിരുന്ന വൃദ്ധയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചു സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
പിണറായി വേണ്ടുട്ടായി സ്വദേശി അരുണ്‍ കുമാറാണ് അറസ്റ്റിലായത്. കവര്‍ച്ചക്ക് ഇരയായ ജാനകിയുടെ ബന്ധുവാണ് സൈനികന്‍ കൂടിയായ അരുണ്‍കുമാര്‍.

ജാനകിയുടെ മുഖത്ത് മുളക് സ്‌പ്രേ അടിച്ചാണ് ഇയാള്‍ സ്വര്‍ണമാല കവര്‍ന്നത്. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവന്‍ മാലയാണ് അരുണ്‍ കുമാര്‍ കവര്‍ന്നത്. ജാനകിയുടെ മകനായ കേബിള്‍ ടിവി ഓപ്പറേറ്റര്‍ ഷാജിയെ അന്വേഷിച്ച് ജൂലായ് എട്ടിന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. വീട്ടിനുളളില്‍ നിന്നാണ് ജാനകി സംസാരിച്ചത്.

arrest

ഷാജിയെ രണ്ട് ദിവസമായി ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ അരുണ്‍കുമാര്‍ വീട്ടിനുളളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളക് സ്‌പ്രേ അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തില്‍ വീണു ജാനകിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണതാലിമാലയും പൊട്ടിച്ച് അരുണ്‍ കുമാര്‍ ഓടി മറയുകയായിരുന്നു. മാലയുടെ ഒരു കഷ്ണം പൂമുഖത്തെ വാതില്‍പ്പടിയില്‍ വീണുകിടന്നിരുന്നു.

വെളള ഇരുചക്ര വാഹനത്തില്‍ മഴക്കോട്ട് ധരിച്ചാണ് അരുണ്‍കുമാര്‍ എത്തിയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കൂത്തുപറമ്പ് പൊലീസ് സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അരുണ്‍കുമാര്‍ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+