സോമയാഗത്തിന് ഏപ്രില്‍ 29ന് തിരിതെളിയും; സാംസ്‌കാരിക പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കും
പയ്യന്നൂര്‍: കൈതപ്രം സോമയാഗത്തിന് നാടൊരുങ്ങി. ഏപ്രില്‍ 29 ശനി മുതല്‍ മെയ് അഞ്ചു വെള്ളി വരെ കൈതപ്രത്ത് നടക്കുന്ന അഗ്നിഷ്ടോമ സോമയാഗത്തിന് മണിക്കൂറുകള്‍ക്കുളളില്‍ തിരിതെളിയും. കാലടി സര്‍വ്വകലാശാലാ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ ഡോ. കെ വിഷ്ണു അഗ്നിഹോത്രിയും പത്‌നി ഡോ. ഉഷ അഗ്നിഹോത്രിയും യജമാന പദവി വഹിക്കുന്ന മഹായാഗത്തില്‍ അമ്പതോളം ഋഗ്, യജുസ്, സാമ വേദപണ്ഡിതന്മാര്‍ കാര്‍മികത്വം വഹിക്കും.
30ന് ഉച്ചയ്ക്ക് അഗ്നിഷ്ടോമ ക്രിയകളുടെ ആരംഭം കുറിക്കും.മെയ് 5ന് വൈകുന്നേരം 5.30ന് യാഗശാലാ ദഹനം വരെ തുടര്‍ച്ചയായി വിവിധ വൈദികചടങ്ങുകള്‍ ഉണ്ടാകും. യാഗത്തോടനുബന്ധിച്ച് കലാകാരന്‍മാര്‍ നടത്തുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം 29ന് വൈകുന്നേരം 4.30ന് ചലച്ചിത്ര നടന്‍ സൂരേഷ്‌ഗോപി നിര്‍വഹിക്കും.

മൈസൂര്‍ എഡത്തൊരെ ശ്രീ യോഗാനന്ദേശ്വരി സരസ്വതി മഠം ശ്രീ ശ്രീ ശങ്കരഭാരതി മഹാസ്വാമികള്‍, മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥ തൃപ്പാദങ്ങള്‍ എിവര്‍ അനുഗ്രഹഭാഷണം നടത്തും. യാഗശാലാ നിര്‍മ്മാണം നടത്തിയ രവി അന്തിത്തിരിയനേയും സംഘത്തേയും ആദരിക്കും.
കൈതപ്രം ശ്രീപാദം തിരുവാതിര സംഘം, നീലേശ്വരം പട്ടേന തിരുവാതിര സംഘം എന്നിവരുടെ തിരുവാതിര അരങ്ങേറും മാതമംഗലം ഗീതാഞ്ജലി കലാക്ഷേത്രത്തിന്റെ നൃത്താഞ്ജലി, ആവണി രാകേഷിന്റെ നൃത്താര്‍ച്ചന എിവയും ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 8.30ന് നടക്കുന്ന സങ്കീര്‍ത്തന സഭയില്‍ വിവിധ സമിതികളുടെ പാരായണങ്ങളും ഭജനകളും നടക്കും.
ഒന്നാം തിയതി വൈകുന്നേരം 5 മണിക്ക് കേന്ദ്രമന്ത്രി വി മുരളീധരന്‍ പത്മശ്രീ നേടിയ വിപി അപ്പുക്കുട്ടന്‍ പൊതുവാള്‍, എസ്ആര്‍ഡി പ്രസാദ് എന്നിവരെ ആദരിക്കും. മുന്‍ എംഎല്‍എ, കെപി കുഞ്ഞിക്കണ്ണന്‍ പങ്കെടുക്കും.
2ന് നടക്കുന്ന തെയ്യം സെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. തെയ്യം കലാകാരന്‍മാരെ ആദരിക്കും. 3ന് സാംസ്‌കാരിക സഭയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, പൂരക്കളി കലാകാരന്മാരെ ആഗരിക്കും. അഡ്വ. എ വി കേശവന്‍ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളിലായി ചാക്യാര്‍കൂത്ത്, കഥകളി, യക്ഷഗാനം, സംഗീത കച്ചേരി, നൃത്തപരിപാടികള്‍ എിവയും സംഘടിപ്പിക്കും. 5ന് 11മണിക്ക് മുഖ്യരക്ഷാധികാരി ശ്രീ ശ്രീ രാഘവേന്ദ്രഭാരതി മഹാസ്വാമികള്‍ സമാപന സന്ദേശം നല്‍കും. സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, സംയുക്തവര്‍മ്മ, സിനിമാസംവിധായകരായ ജയരാജ്, വിജിതമ്പി എന്നിവരും യാഗവേദിയില്‍ എത്തിച്ചേരും.












Click it and Unblock the Notifications