കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിവ് തെറ്റിക്കാതെ ഇത്തവണയും ഇഖ്ബാലെത്തി; യുഎഇ ദേശീയ ദിനത്തിന് ആശംസാഗാനവുമായി

Google Oneindia Malayalam News

യുഎഇ ദേശീയ ദിനത്തിനും കണ്ണൂരിനും തമ്മില്‍ ഒരു ബന്ധമുണ്ട്. ഒരു പാട്ട് ബന്ധം. കണ്ണൂര്‍ മാട്ടൂല്‍- മടക്കര സ്വദേശി ഇഖ്ബാല്‍ കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി മുടങ്ങാതെ യുഎഇ ദേശീയ ദിനത്തിന് വേണ്ടി തന്റെ പാട്ട് ഇറക്കാറുണ്ട്. ഇത്തവണത്തെ അമ്പതാമത് ദേശീയ ദിനത്തിലും ഇഖ്ബാല്‍ ആ പതിവ് തെറ്റിക്കാതെ തന്റെ പാട്ടുമായി എത്തിയിരിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റും ജിയാ ഇറാനിയും ബിഗ് ബോസ് 4 ലേക്ക്? ആ 15 പേർ ഇവർ? സാധ്യത പട്ടികസന്തോഷ് പണ്ഡിറ്റും ജിയാ ഇറാനിയും ബിഗ് ബോസ് 4 ലേക്ക്? ആ 15 പേർ ഇവർ? സാധ്യത പട്ടിക

2013ലെ യുഎഇ ദേശീയ ദിനത്തിലാണ് ഇഖ്ബാല്‍ ആദ്യമായി ഗാനരംഗത്തേക്ക് ചുവട് വെച്ചത്. ഇതിനോടകം അമ്പതാമത് ദേശീയ ദിനത്തിന്റെതടക്കം എട്ട് ആല്‍ബങ്ങളാണ് ഇറക്കിയത്. 13 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം തന്നെയാണ് വരികള്‍ എഴുതുന്നതും സംഗീത സംവിധാനം നിര്‍വ ഹിക്കുന്നതും ആലപിക്കുന്നതും. ഇദ്ദേഹം തന്നെ. അബലജ മുജീബ്, ദേവിക, രതീഷ് കുമാര്‍ എന്നിവരൊക്കെ ഇഖ്ബാലിനൊപ്പം മുന്‍വര്‍ഷങ്ങളില്‍ പാടിയിട്ടുണ്ട്. എല്ലാ ആല്‍ബങ്ങളിലും അറബിക്കിലും ഇംഗ്ലീഷിലും വിവര്‍ത്തനമുള്ളതിനാലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും മനസിലാകില്ല എന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഇഖ്ബാല്‍ പറയുന്നു.

1

'വഴിതെറ്റി വന്നതല്ല ഇവിടെ, വഴി നീളെ കേട്ടും കൊണ്ടണഞ്ഞതാണെ വഴിക്കണ്ണുമായി കാത്തിരിക്കുന്നോര്‍ വള്ളാഹി! ഇമാറത്തൊരനുഗ്രഹമാകണെ', എന്ന് തുടങ്ങുന്ന ഗാനമാണ് അമ്പതാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇഖ്ബാല്‍ പുറത്തിറക്കിയത്. യൂടൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ യുഎഇ ദേശീയ ദിനങ്ങളില്‍ യു.എ.ഇ കൊണ്ടുവന്ന ഓരോ സന്ദേശത്തിനുമനുസരിച്ചാണ് ഇഖ്ബാല്‍ പാട്ടുകള്‍ ഇറക്കിയിരുന്നത്. അമ്പതാമത്തെ ദേശീയ ദിനത്തിലെ ഗാനത്തിന്റെ സത്ത യുഎഇയില്‍ എത്തിയതും ശേഷം ജീവിതത്തിലേക്ക് തിരിഞ്ഞ്നോക്കുമ്പോഴുള്ള നല്ല കാലത്തെ സ്മരിക്കുകയാണ് ഇത്തവണത്തെ പാട്ടിലൂടെയെന്ന് ഇഖ്ബാല്‍ പറയുന്നു.

പള്ളികളില്‍ പ്രതിഷേധം വേണ്ട: ലീഗ് നിലപാട് തള്ളി സമസ്ത, മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചുപള്ളികളില്‍ പ്രതിഷേധം വേണ്ട: ലീഗ് നിലപാട് തള്ളി സമസ്ത, മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചു

2

യുഎഇ ദേശീയ ദിനത്തിന്റെ പാട്ടുകള്‍ മാത്രമല്ല അസ്സല്‍ മാപ്പിളപാട്ടും ഇഖ്ബാലിന്റെ കൈകളില്‍ നിന്നും വിരിയും. ഏകദേശം രണ്ടായിരത്തിന്റെ തുടക്കത്തില്‍ മാപ്പിളപാട്ടെന്ന പേരില്‍ പൈങ്കിളി പാട്ടുകള്‍ എത്തിതുടങ്ങിയതോടെയാണ് ഇഖ്ബാലിന്റെ വരവ്. ഇത് മാപ്പിളപാട്ടല്ലെന്നും ഇതാണ് മാപ്പിളപാട്ടെന്നും പറഞ്ഞ് ഒരു നിയോഗം പോലെയാണ് താന്‍ ഈ മേഖലയിലെത്തിയതെന്നുമാണ് ഇഖ്ബാല്‍ പറയുന്നത്.

3

ഇസ്ലാമിക കാര്യങ്ങള്‍ കൂട്ടിയിണക്കികൊണ്ടാണ് അദ്ദേഹം പാട്ടുകളെഴുതാന്‍ ആരംഭിച്ചത്. നിരവധിയാരാധകരുണ്ട് ഇഖ്ബാലിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍. ഓരോ ആല്‍ബങ്ങളും യൂടൂബിലും മറ്റും ശ്രദ്ധയാകര്‍ശിക്കാറുമുണ്ട്. മാപ്പിളപാട്ട് എന്ന കാലാരംഗത്തെ ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ഇഖ്ബാല്‍ നല്ല ഒന്നാന്തരം പാട്ടുമായി രംഗത്തെത്തിയത്. നിരവധി സിനിമാ പിന്നണി ഗായകരും ഇഖ്ബാലിന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. സുജാത മോഹന്‍, ശ്വേത മോഹന്‍, പി. ജയചന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍, കണ്ണൂര്‍ ശരീഫ് തുടങ്ങിയവര്‍ ഇഖ്ബാലിന്റെ പാട്ടുകള്‍ പാടിയവരില്‍ പെടും.

എംപിമാരുടെ സസ്പെൻഷൻ; പ്രതിഷേധം തുടർന്ന് പ്രതിപക്ഷം..കറുത്ത ബാന്റ് കെട്ടി ധർണഎംപിമാരുടെ സസ്പെൻഷൻ; പ്രതിഷേധം തുടർന്ന് പ്രതിപക്ഷം..കറുത്ത ബാന്റ് കെട്ടി ധർണ

4

ഇഖ്ബാല്‍ എഴുതിയതില്‍ ഏറ്റവും ശ്രദ്ധേയമായ 'ആരാധ്യനള്ളാഹ് ' എന്ന് തുടങ്ങുന്ന ഗാനം സുജാത മോഹനാണ് പാടിയത്. വ്യതസ്തങ്ങളായ വിഷയങ്ങള്‍ തേടി പോകുന്ന ഇഖ്ബാലിന്റെ ശ്രദ്ധേയമായ മറ്റൊരു രചനയാണ് റൂഹീ ഫിദാക് എന്ന ഗാനം. നബിയുടെ വഫാത്തുമായി ബന്ധപ്പെട്ട് യൂടൂബില്‍ റിലീസായ റൗഫ് തളിപ്പറമ്പ പാടിയ 'ഫാത്തിമ വേദന താങ്ങുവാന്‍ വയ്യ ഹോ' എന്ന ഗാനം കണ്ണീരണിയാതെ കേട്ടു തീര്‍ക്കാന്‍ സാധിക്കാത്ത ഒന്നാണ്. ബല്‍ക്കീസ് ടീച്ചറും ബെന്‍സീറയും ചേര്‍ന്നു പാടിയ അല്‍ഹൂത്ത് എന്ന പേരിലിറങ്ങിയ യൂനുസ് നബിയുടെ ചരിത്രം പറയുന്ന ഗാനവും യൂടൂബില്‍ വൈറലായിരുന്നു. അതേസമയം പ്രണയത്തോട് ഒരിക്കലും മുഖം തിരിഞ്ഞ് നിന്നിട്ടില്ല ഇഖ്ബാല്‍.

5

എന്നാല്‍ പൈങ്കിളി പ്രണയങ്ങളായിരുന്നില്ല ഇഖ്ബാലിന് പുതിയ പ്രണയപ്പാട്ടെഴുത്തിലെ മൊഞ്ചും ഖല്‍ബും ലിവറുമൊക്കെയാണ് ഇഖ്ബാല്‍ വിമര്‍ശിക്കുന്നത്. '' നാണം പൂത്തൊരു താഴ് വരയില്‍ നീലക്കുറിഞ്ഞികള്‍ ചിരിയൂര്‍ത്തി നയന ജലാശയ നീലിമയില്‍ നീലത്താമര മുഖം നീര്‍ത്തി... ' എന്ന അതി മനോഹരമായ ഗാനം പാടിയിരിക്കുന്നത് കണ്ണൂര്‍ ശരീഫും സുജാതയും ചേര്‍ന്നാണ്. ഇത് ഇഖ്ബാല്‍ എഴുതിയ ഒരു പ്രണയഗാനമാണ്. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഇഖ്ബാല്‍ തന്റെ പാട്ടുകളുടെ സംഗീത സംവിധാനം എങ്ങിനെ നിര്‍വ്വഹിക്കുന്നു എന്ന് ചോദിക്കുമ്പോള്‍ എല്ലാം ദൈവ കൃപ എന്നാണ് ഇഖ്ബാലിന്റെ മറുപടി.

പെരിയ ഇരട്ടകൊലപാതകം; പ്രതിപ്പട്ടികയില്‍ മുന്‍ എംഎല്‍എയും, പുതുതായി 10 പ്രതികള്‍പെരിയ ഇരട്ടകൊലപാതകം; പ്രതിപ്പട്ടികയില്‍ മുന്‍ എംഎല്‍എയും, പുതുതായി 10 പ്രതികള്‍

6

നൂറോളം പാട്ടെഴുതി അതിന് ഈണം നല്‍കി ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ഗായകരെകൊണ്ട് പാടിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്നൂറോളം പാട്ടെഴുതി അതിന് ഈണം നല്‍കി ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ഗായകരെകൊണ്ട് പാടിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറയുന്നു. യുഎഇയുടെ 42-ാമത് ദേശീയദിനത്തില്‍ രചിച്ച ഗാനം ഏറെ വൈറലായിരുന്നു. 'ഇവിടെ നാം മുസാഫിറാണ് ഇവരില്‍ നാം വിശ്വസ്തരാണ് എന്ന ഇഖ്ബാല്‍ പാടിയ ഗാനം ഇന്നും പ്രവാസികള്‍ മൂളാറുണ്ട്. 2013 ലാണ് ഈയൊരു ഗാനമെഴുതുന്നത്. അന്ന് മൊബൈല്‍ ഫോണിലായിരുന്നു ഇതിന്റെ ചിത്രീകരണം. ലൊക്കേഷന് താമസിക്കുന്ന റൂമിന് സമീപവും. യൂട്യൂബില്‍ ഈ ഗാനം അപ് ലോഡ് ചെയ്തപ്പോള്‍ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ദിവസങ്ങള്‍ക്കകം പാട്ട് വന്‍ ഹിറ്റാവുകയും ചെയ്തു. പിന്നീട് ഓരോ ദേശീയ ദിനങ്ങളിലും ഇക്ബാല്‍ ഗാനം രചിക്കുകയും സംഗീതം നല്‍കുകയും ചെയ്തു. യുഎഇ ദേശീയ ദിനത്തിനുവേണ്ടി ഇതു വരെ എട്ട് സംഗീത ആല്‍ബങ്ങളാണ് ഇഖ്ബാല്‍ ഇതുവരെ ചെയ്തിറക്കിയത്.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
7

ക്രിസ്തീയ ഗാനവും ശബരിമല അയ്യപ്പനെ കുറിച്ചുള്ള ഗാനവും ഇഖ്ബാല്‍ എഴുതിയ ലിസ്റ്റില്‍ ഉള്‍പ്പെടും. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലും അദ്ദേഹം ഒരു പാട്ടെഴുതിയിരുന്നു. ആകസ്മികമായി ഇഖ്ബാലിന് വന്ന് ചേര്‍ന്ന ഒരു നേട്ടം പുതുതായി ചിത്രീകരണം തുടങ്ങിയ ഒരു മലയാളം സിനിമയില്‍ മൂന്ന് പാട്ടുകളെഴുതാനും അതിന് സംഗീത സംവിധാനം നിര്‍വ്വഹിക്കാനുമുള്ള വിളിയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പൂര്‍ത്തിയാവേണ്ടിയിരുന്ന ഈ സിനിമ കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് കിടക്കുകയാണിപ്പോള്‍. പ്രവാസഭൂമികയില്‍ വന്ന് പതിമൂന്ന് വര്‍ഷം പിന്നിട്ട ഇഖ്ബാല്‍ യു.എ.ഇ യിലെ ദേശീയ തലം വരെയുള്ള നിരവധി പരിപാടികളില്‍ വിധികര്‍ത്താവായും ഇരുന്നിട്ടുണ്ട് ഇഖ്ബാല്‍ മടക്കര. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇതൊരു ദുരന്തം അല്ലെങ്കില്‍ പൊട്ടിച്ചിരിപ്പിക്കുന്നത്: കേന്ദ്ര സർക്കാറിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമിഇതൊരു ദുരന്തം അല്ലെങ്കില്‍ പൊട്ടിച്ചിരിപ്പിക്കുന്നത്: കേന്ദ്ര സർക്കാറിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

English summary
Song by Iqbal Madakkara from Kannur on the occasion of 50th National Day of UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X