Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടമില്ലാത്ത വാടകകെട്ടിടം: ഉളില്‍ സബ് രജിസ്ട്രാര്‍ ഓഫിസിലത്തുന്ന ഇടപാടുകാര്‍ക്ക് പെരുവഴിയാധാരം

ഇരിട്ടി: ഉളിയില്‍ സബ്‌രജിസ് ട്രാര്‍ ഓഫിസില്‍ വരുന്ന ഇടപാടുകള്‍ അധികൃതരുടെ അനാസഥയില്‍ പെരുവഴിയില്‍ഞ്ഞപുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഉളിയില്‍ സബ് രജിസ്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആറ് മാസം പിന്നിട്ടിട്ടും പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

ഇരിട്ടി കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് പഴകി ദ്രവിച്ച് അപകടാവസ്ഥയിലാണ് ഇതിനെ തുടര്‍ന്ന് നിലവിലുള്ള പഴയ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ കീഴൂര്‍ വള്ളിയാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കി അടിയന്തിര പ്രാധാന്യത്തോടെ അത്യാധുനിക കെട്ടിടം നിര്‍മ്മിക്കുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ വന്‍തുക വാടകയായി നല്‍കി ഓഫീസ് പ്രവര്‍ത്തനം മാറ്റിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. ഇതുകാരണം കനത്ത വേനല്‍ ചൂടില്‍ വയോധികരുള്‍പ്പെടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകാരും ആധാരമെഴുത്തുകാരുമടക്കം നടന്നു വേണം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റാര്‍ ഓഫീസിലെത്താന്‍.

kannur-map-

1982 മെയ് 21നാണ് ഇരിട്ടിയില്‍ ഉളിയില്‍ സബ് രജിസ്റ്റര്‍ ഓഫീസ് കീഴൂരിലെ ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആറളം, അയ്യന്‍കുന്ന്, കീഴൂര്‍, ചാവശേരി, പായം, വിളമന എന്നീ വില്ലേജ് പരിധിയില്‍ വരുന്ന ആധാരം, ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കീഴൂരിലെ ഉളിയില്‍ രജിസ്ട്രാര്‍ ഓഫീസിലാണ് നടക്കാറുള്ളത്. എന്നാല്‍ കെട്ടിടത്തിന് കാലപ്പഴക്കം കാരണം ഓഫീസില്‍ ചോര്‍ച്ചയുള്‍പ്പെടെയുണ്ടായി. ഓഫീസ് ഫയലുകള്‍ ഉള്‍പ്പെടെ നനഞ്ഞും ചിതലരിച്ചും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഇതുകൂടാതെ ഈ കാലവര്‍ഷത്തില്‍ കെട്ടിടത്തിനു മുകളില്‍ കൂറ്റന്‍ മരവും കടപുഴകി വീണിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്തെ 52 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനൊപ്പം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും പുതുക്കിപ്പണിയാന്‍ നിശ്ചയിച്ചത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് (കെ.എസ്.സി.സി) നേരിട്ടായിരുന്നു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്.

കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള രജിസ്ട്രാര്‍ ഓഫീസുകളില്‍ ഉളിയില്‍ സബ് രജിസ്റ്റാര്‍, ഓഫീസ്, തളിപ്പറമ്പ് സബ് രജിസ്റ്റര്‍ ഓഫീസ് എന്നീ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളാണ് ഇതിന്റെ ഭാഗമായി പുതുക്കി പണിയാന്‍ തീരുമാനിച്ചത്. നിലവിലുള്ള ഓഫീസ് കെട്ടിടം വാടക കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന ഓഫീസില്‍ നിന്നും 200 മീറ്റര്‍ അകലെ പയഞ്ചേരി മുക്കില്‍ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം മിതമായ വാടകയ്ക്ക് നല്‍കാമെന്നാവശ്യപ്പെട്ടിട്ടും അമിതവാടക നല്‍കി വാഹന സൗകര്യമില്ലാത്ത ഒന്നര കിലോ മീറ്ററകലെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഓഫിസാക്കി മാറ്റിയതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+