ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അതിഥി തൊഴിലാളികളെ വേട്ടയാടരുത്: എം.ബി രാജേഷ്
കണ്ണൂര്‍: കല്ലമ്പലത്ത് പൊലിസിനു നേരെ അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. കണ്ണുര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അതിഥി തൊഴിലാളികളെ വേട്ടയാടരുതെന്നും സ്പീക്കര്‍ പറഞ്ഞു.ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഡശ്രമങ്ങളാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്മതനിരപേക്ഷ സമുഹം ഇതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം വര്‍ഗീയ ശക്തികള്‍ കേരളീയ സമൂഹത്തില്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നത് ആശങ്കാജനകമാണ്.ഇവര്‍ക്കെതിരെ പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
മതനിരപേക്ഷത ഉയര്‍ത്തി പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ നടത്തേണ്ടത് 'അതിഥി തൊഴിലാളികളില്‍ ചിലര്‍ അക്രമം അഴിച്ചുവിടുന്നത് സാമാന്യവല്ക്കരിക്കേണ്ടതില്ല. കേരളത്തില്‍ 40 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളുണ്ടെന്നും ഇവര്‍ മുഴുവന്‍ അക്രമകാരികളാണെന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.ഇവരുടെ വിവരശേഖരണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും സ്പീക്കര്‍ പറഞ്ഞു.
കണ്ണൂര്‍ പ്രസ്ക്ലബിന്റെ ലിഫ്റ്റിന്റെ ശിലാസ്ഥാപനം നടത്താനെത്തിയതായിരുന്നു സ്പീക്കര്‍. ചടങ്ങില്‍ കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ മോഹനന് അധ്യക്ഷനായി. രാമചന്ദ്രന് കടന്നപ്പള്ളി എം. എല്‍. എ, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പി.പി ദിവ്യ, സുരേഷ്ബാബു എളയാവൂര് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും മട്ടന്നൂര്‍ സുരേന്ദ്രന് നന്ദിയും പറഞ്ഞു.