ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു: സ്പീക്കര്‍
മട്ടന്നൂര്‍: ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എഎന്‍ ഷംസീര്‍ പറഞ്ഞു. ചാലോടില്‍ റെയ്ഡ്കോ സഹകരണ മെഡിക്കല്‍ സ്റ്റോര്‍ ആന്റ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. മരുന്നിന്റെ വില വര്‍ധിക്കുന്ന അവസരങ്ങളില്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ആരോഗ്യമേഖലയുടെ പുരോഗതിക്ക് മുതല്‍ക്കൂട്ടായി. വൈവിധ്യവല്‍ക്കരണത്തിലൂടെ സാധാരണക്കാരന് ആശ്വാസം പകരുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെ റെയ്ഡ്കോ ഉള്‍പ്പെടെയുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോവുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

അലോപ്പതി മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് അനുവദിച്ചാണ് ചാലോടിലെ റെയ്ഡ്കോ സഹകരണ മെഡിക്കല്‍ സ്റ്റോറിലെ വില്‍പ്പന. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്ലിനിക്കും മെഡിക്കല്‍ സ്റ്റോറിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വിഭാഗത്തിന്റെയും ഓരോ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി എ കെ ജി മെമ്മോറിയല്‍ സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.
പരിപാടിയില്‍ റെയ്ഡ്കോ ചെയര്മാന് എം സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്, റെയ്ഡ്കോ ഡയറക്ടര്‍ അഡ്വ. വാസു തോട്ടത്തില്‍, മാനേജിങ് ഡയറക്ടര്‍ സിപി മനോജ്കുമാര്‍, എകെജി ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമന്, ഡയറക്ടര്‍ ഡോ കെപി ബാലകൃഷ്ണ പൊതുവാള്, ഡോ. പ്രശോഭ്, ഡോ എ രാമചന്ദ്രന്, ഡോ. കെസി വത്സല, വിവിധ സംഘടനാ പ്രതിനിധികളായ കെവി പ്രജീഷ്, ഒകെ പ്രസാദ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications