കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്നവർക്ക് ചൂടിനെ നേരിടാൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പടുത്തും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊടുംചൂടിൽ എസ്എസ്എൽസി പരീക്ഷ തല പുകച്ച് എഴുതുന്നവർക്ക് ചൂടിനെ നേരിടാൻ കൂളർ, ഫാൻ, കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത് 33771 വിദ്യാർഥികളാണ്. മാർച്ച് 10 ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരേ സമയത്ത് നടക്കുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത. സിസിടിവി അടക്കമുള്ള സുരക്ഷ സൗകര്യങ്ങളും ഇത്തവണ ഉണ്ട്.

 കൊറോണ കേരളത്തിലെ ചൂടില്‍ വരില്ലെന്ന് സെന്‍കുമാര്‍; പൊളിച്ചടുക്കി ഡോക്ടറുടെ കുറിപ്പ് കൊറോണ കേരളത്തിലെ ചൂടില്‍ വരില്ലെന്ന് സെന്‍കുമാര്‍; പൊളിച്ചടുക്കി ഡോക്ടറുടെ കുറിപ്പ്

2019- 2020 വർഷത്തിൽ ആദ്യമായി പരീക്ഷ എഴുതുന്നവർ റഗുലറായും, 20162-017 മുതൽ 2018-19 വരെ പരീക്ഷ എഴുതി പാസാവാത്തവർ പിസിഒ ആയും ആണ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 10ന് തുടങ്ങി 26 ന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷാക്രമീകരണം. റഗുലർ വിഭാഗത്തിലുള്ളവർക്ക് 9 പേപ്പറുകൾ ഉൾപ്പെടുന്ന എഴുത്ത് പരീക്ഷയാണ് നടത്തുന്നത്. 80 സ്‌കോറുള്ള വിഷയങ്ങൾക്ക് രണ്ടര മണിക്കൂറും 40 സ്‌കോറുള്ള വിഷയങ്ങൾക്ക് ഒന്നര മണിക്കൂറുമാണ് സമയം.

exam-hall-06-150

രാവിലെ 9.45 ന് പരീക്ഷ ആരംഭിക്കും. എഴുത്ത് പരീക്ഷയ്ക്ക് പ്രാരംഭ ഘട്ടത്തിൽ 15 മിനിട്ട് കൂൾ ഓഫ് ടൈം ലഭിക്കും. സംസ്ഥാന കലോത്സവം, ഗണിതോത്സവം, ശാസ്‌ത്രോത്സവം, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ ആർ സി, ദേശീയ സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ്, എൻസിസി, എസ്പിസി, ലിറ്റിൽ കൈറ്റ്‌സ് എന്നീ വിഭാഗത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാനുകൂല്യങ്ങൾ നൽകുന്നുമുണ്ട്. ജില്ലയിൽ കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് നാരങ്ങ വെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

English summary
Special facilities for students who attends SSLC examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X