ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി; കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം
കണ്ണൂര്‍: ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ആവേശകരമായ സ്വീകരണം നല്‍കി. മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തിലായിരുന്നു. സ്വീകരണം ഒരുക്കിയത്. ജൂലായ് രണ്ടിന് വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 730 ന് കണ്ണൂരിലെത്തി.
ലോക്കോ പൈലറ്റുമാരെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തില്‍ ഹാരാര്‍പ്പണം നടത്തി. കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ റഷീദ് കവ്വായി, സ്റ്റേഷന്‍ മാനേജര്‍ സജിത്ത്്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷൊര്‍ണ്ണൂരില്‍ നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3:40നും കണ്ണൂരില്‍ നിന്ന് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10 നുമാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

തിരക്കില്ലാത്ത സുഖകരമായ യാത്രയായിരുന്നുവെന്ന് ആദ്യയാത്രക്കാര്‍ പ്രതികരിച്ചു. അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് ആയി സര്‍വ്വീസ് നടത്തുന്ന ട്രെയിനിന് തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാട് താനൂര്‍ തിരൂര്‍, കുറ്റിപ്പുറം പട്ടാമ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. പുതിയ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിന് അല്‍പം ആശ്വാസമായിട്ടുണ്ട്.
മലബാറിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച കേന്ദ്ര റെയില്‍വെ മന്ത്രാലയത്തെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി മുന്‍ചെയര്‍മാനുമായ പികെ കൃഷ്ണദാസിന്റെ ഇടപെടല്‍ ഫലം കണ്ടതിന്റെ തെളിവാണിത്. മലബാറിലെ യാത്രക്കാര്‍ക്ക് അനുഗ്രഹമായി കണ്ണൂരിലേക്ക് പ്രത്യേക ട്രെയിന്‍ ഓടിത്തുടങ്ങയതിന് പിന്നില്‍ കൃഷ്ണദാസിന്റെ പരിശ്രമങ്ങള്‍ ഗുണം ചെയ്തു.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ്് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പികെ കൃഷ്ണദാസ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കിയത്. ഷൊര്‍ണൂര്‍ ജംഗ്ഷനും മംഗലാപുരത്തിനും ഇടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഉള്ള അസൗകര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം നേരിട്ടു കാണുകയും ചെയ്തിരുന്നു. ഷൊര്‍ണൂര്‍ മംഗലാപുരം പാതയില്‍ മിക്കപ്പോഴും ദീര്‍ഘദൂര ട്രെയിനുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കേണ്ടി വന്നത്.
ഇത്തരം ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ കുറവായതിനാല്‍ സാധാരണ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പുതിയ ട്രെയിന്‍ ഓടി തുടങ്ങിയതോടെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications