കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവളത്തിനു പിന്നാലെ മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു: ചിലവ് 49.15 കോടി രൂപ

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: വിമാനത്താവളത്തിനു പിന്നാലെ വികസനക്കുതിപ്പില്‍ മട്ടന്നൂര്‍. വിമാനത്താവളത്തിന്‌റെ വരവോടെ വികസന കുതിപ്പ് തുടരുന്ന മട്ടന്നൂരില്‍ സ്‌പെഷാലിറ്റി ആശുപത്രി വരികയാണ്. 49.15 കോടി രൂപ.ാണ് ഇതിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. കുടക് മട്ടന്നൂര്‍ അന്തര്‍സംസ്ഥാനപാതയ്ക്കരികില്‍ ആണ് ആശുപത്രി സ്ഥാപിക്കുക. ഇതിനായുള്ള സര്‍ക്കാര്‍ നടപടി പൂര്‍ത്തിയായി. പഴശി ജലസേചന വകുപ്പ് ആരോഗ്യവകുപ്പിന് വിട്ട് നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക.

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയെ പറപ്പിച്ച ജോര്‍ജ്ജ്! സൈനീകരുടെ മന്ത്രി.. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്

ആശുപത്രിയുടെ പ്ലാനും എസ്‌ററിമേറ്റും തയ്യാറാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കെല്ലിനെ നവംബറില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. നൂറിലധികം കിടക്കകളുള്ള എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിക്ക് അനുമതി നല്കിയത്. 49.15 ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതോടെ ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിക്കും.

kannur-map

ജില്ലയിലെ മന്ത്രിമാരായ ഇപി ജയരാജനും കെകെ ശൈലജയുടെയും പ്രത്യേക ഇടപെടല്‍ കൊണ്ടാണ് ആശുപത്രി ഇത്ര വേഗം ആരംഭിച്ചത്. മട്ടന്നൂരില്‍ നിലവില്‍ നല്ല ആശുപത്രി ഇല്ലാത്തതും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോച്വാവസ്ഥയും മട്ടന്നൂരിന്റെ വികസനവും ല്ക്ഷ്യമിട്ടാണ് സ്‌പെഷാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നത്.

English summary
Speciality hopital in Mattannur will build soon after assembly meeting, government sanctioned the hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X