Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി അബ്ദുറഹ്‌മാന്‍

ചക്കരക്കല്‍.: സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും, കായിക രംഗത്ത് ഇത് വലിയ മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ചേലോറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യയനത്തിന്റെ ഒരു ഭാഗമായി കായിക വിദ്യാഭ്യാസം മാറ്റുകയാണ്. ഇതിനായി ഇനിയും കൂടുതല്‍ കളിസ്ഥലങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പഞ്ചായത്ത്തല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവ സ്‌കൂളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം-മന്ത്രി പറഞ്ഞു.

MINISTER ABDURAHMAN

വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കായിക വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. 1500 കോടി രൂപയാണ് കായിക രംഗത്തെ അടിസ്ഥാന സൗകര്യം വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. 850 ഓളം കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 400 കോടി രൂപയുടെ പ്രവൃത്തി നിര്‍മ്മാണ ഘട്ടത്തിലാണ് -മന്ത്രി പറഞ്ഞു.

ചേലോറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലുള്ള ഈ ഗ്രൗണ്ട് പൊതുജനങ്ങള്‍ക്ക് കൂടി തുറന്നു കൊടുക്കണമെന്ന് മന്ത്രി സ്‌കൂള്‍ അധികൃതരോട് പറഞ്ഞു.കായിക വകുപ്പ് അനുവദിച്ച ഒരു കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ചത്. ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി, ക്രിക്കറ്റ്, നെറ്റ്‌ബോള്‍, അത് ലറ്റിക്‌സ് തുടങ്ങിയ കായിക മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ളതാണ് സ്റ്റേഡിയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+