കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിവേഗം വീശുന്നു പാലക്കാടൻ കാറ്റ്: സംസ്ഥാന സ്കൂൾ കായികമേള ഫോട്ടോ ഫിനിഷിങ്ങിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ മാങ്ങാട്ടു പറമ്പ സർവകലാശാല സിന്തറ്റിക്ക് സറ്റേഡിയത്തിൽ നടന്നുവരുന്ന സംസ്ഥാന കായിക മേളയിൽ തീപാറും പോരാട്ടം. 57 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാടാണ് 126. 33 പോയന്റുമായി മുൻ പ്പിലുള്ളത്. 10 2.33 പോയന്റുമായി എർണാകുളമാണ് രണ്ടാംസ്ഥാനത്തുള്ളത് ' 59.3 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ 4333 പോയന്റു നേടി പാലക്കാട് കുമരംപുത്തുർ കെഎച്ച്എസ്എസാണ് ഒന്നാം സ്ഥാനത്തുള്ളത്. കോതമംഗലം മാർ ബേസിൽ 34.33 പോയന്റോടെ രണ്ടാം സ്ഥാനവും എർണാകുളം മണീട് ഗവ. എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.

 നെടുമ്പാശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് പേർ പിടിയിൽ, മൂന്ന് പേർ ഒളിവിൽ നെടുമ്പാശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് പേർ പിടിയിൽ, മൂന്ന് പേർ ഒളിവിൽ

അഞ്ച്‌ മീറ്റ്‌ റെക്കോഡുകൾ പിറന്ന രണ്ടാം ദിനത്തിൽ പുതിയ വേഗക്കാരെയും കണ്ടെത്തി. പെൺകുട്ടികളിൽ മീറ്റ്‌ റെക്കോഡോടെ തൃശൂർ നാട്ടിക ഗവ. ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ ആൻസി സോജനും (12.05) ആൺകുട്ടികളിൽ പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസിലെ ആർ കെ സൂര്യജിത്തും (11.02) കൗമാരകേരളത്തിന്റെ പുതിയ വേഗക്കാരായി.

track-15741043

സബ്‌ ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ്‌ ത്രോയിൽ കാസർകോട്‌ കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസിന്റെ കെ സി സെർവാൻ പതിനാലുവർഷത്തെ മീറ്റ്‌ റെക്കോഡ്‌ തിരുത്തി. സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മാതിരപ്പള്ളി എംഎ കോളേജ്‌ സ്‌പോർട്‌സ്‌ ഹോസ്റ്റലിലെ ജിബിൻ തോമസും പുതിയ ദൂരം കുറിച്ചു. 400 മീറ്റർ ഹർഡിൽസിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഉഷ സ്‌കൂളിലെ പ്രതിഭ വർഗീസും സീനിയർ ആൺകുട്ടികളിൽ പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസിലെ എ രോഹിതും റെക്കോഡിട്ടു. അഞ്ചു പേർ ഇരട്ട സ്വർണം നേടി.

English summary
State school athletic meet into photo finish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X