കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർഷകസമരത്തിന് ആവേശം പകരാൻ കണ്ണുരിൽ നിന്ന് കർഷക സംഘം പ്രവർത്തകർ; യാത്രയയച്ച് എസ്ആർപി

Google Oneindia Malayalam News

കണ്ണുർ: രാജ്യവ്യാപാകമായി നടക്കുന്ന കർഷക സമരത്തിന് കേരളത്തിൻ്റെ ഐക്യദാർഡ്യം. ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകസംഘം പ്രവർത്തകർ സമരത്തിന് ഊർജ്ജം പകരാൻ പ്രയാണമാരംഭിച്ചു. അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡൻ്റും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ്.രാമചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ യാത്രയയച്ചത് സമ്മേളനത്തിൽ പ്രസംഗിച്ച എസ്ആർപി പ്രധാനമന്ത്രിനരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.

കൊയിലാണ്ടി സീറ്റില്‍ നോട്ടമിട്ട് ലീഗും; സ്ഥാനാര്‍ത്ഥിയും തയ്യാര്‍, വിജയം ഉറപ്പെന്ന് പ്രാദേശിക ഘടകംകൊയിലാണ്ടി സീറ്റില്‍ നോട്ടമിട്ട് ലീഗും; സ്ഥാനാര്‍ത്ഥിയും തയ്യാര്‍, വിജയം ഉറപ്പെന്ന് പ്രാദേശിക ഘടകം

രാജ്യത്തെ കാർഷിക മേഖല കോർപറേറ്റുകൾക്കായി അടിയറ വയ്ക്കുന്ന മോദി സർക്കാർ കർഷകരുടെ സമരം ഒത്തുതീർപ്പാക്കാത്തത് അധികാരത്തിൻ്റെ ഹുങ്ക് കൊണ്ടാണെന്ന് എസ്.രാമചന്ദ്രപിള്ള ആരോപിച്ചു. കർഷക സംഘം പ്രവർത്തകർ ചലോ ഡൽഹിയെന്ന മുദാ വാക്യമുയർത്തി ദില്ലിയിൽ കർഷക സമരത്തിന് പിൻതുണയുമായി കണ്ണൂരിൽ നിന്നും നടത്തുന്ന മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എസ്ആർപി കാർഷിക മേഖല മാത്രമല്ല രാജ്യത്തെ സമസ്തമേഖലകളും മോദി സർക്കാർ റിലയൻസ് ഉൾപ്പെടെയുള്ള കുത്തകകൾക്ക് അടിയറ വയ്ക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേരളത്തിലെ കർഷക സംഘം പ്രവർത്തകരും ഡൽഹിയിൽ കർഷക പോരാട്ടത്തിൽ പങ്കെടുക്കുന്നത് അഭിമാനകരമാണെന്നും എസ് ആർ.പി. പറഞ്ഞു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എം ഷൗക്കത്തിന് പതാക കൈമാറി എസ്.ആർ.പിഛലോ ദില്ലി സമര ജാഥ ഉദ്ഘാടനം ചെയ്തു.

fp-16

ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന്റെ സമരാവേശത്തിൽ പങ്കുചേരാൻ കണ്ണൂർ നഗരത്തിലെ ഹെഡ് പോസ്റ്റ് പോസ്റ്റ് ഓഫിസിന് മുൻപിലെ സമരപന്തലിൽ കേന്ദ്രീകരിച്ച കർഷകസംഘം പ്രവർത്തകർ ഏഴു ബസുകളിലാണ് പുറപ്പെട്ടത്. വിവിധ ജില്ലകളിൽ നിന്നുള്ള കർഷകരും. കർഷകസംഘം പ്രവർത്തകരുടെയും നേതൃത്വത്തിൽ കർഷകരുടെ മാർച്ച്‌ കണ്ണൂരിൽനിന്ന്‌ രാവിലെ പത്തരയോടെയാണ് പ്രയാണമാരംഭിച്ചത്. കണ്ണൂർ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിലെ സമരപ്പന്തലിൽ എസ്‌ രാമചന്ദ്രൻപിള്ള ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തതിനു ശേഷം ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ഡൽഹിയിലെക്ക് പ്രയാണമാരംഭിച്ചത്.

കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ആദ്യ സംഘത്തിൽ വിവിധ ജില്ലകളിൽനിന്നായി 500 വളണ്ടിയർമാരുണ്ട്‌. 14ന് ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തും. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്താണ്‌ മാർച്ചിന്‌ നേതൃത്വം നൽകുന്നത്‌. ഷാജഹാൻപുരിൽ സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാഗേഷ് എംപി, സെക്രട്ടറി കെ എൻ ബാലഗോപാൽ തുടങ്ങിയവർ സമരനേതൃത്വം ഏറ്റെടുക്കും.

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്‌, പിലാത്തറ, പയ്യന്നൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന്‌‌ കാസർകോട്‌ ടൗണിൽ സ്വീകരണം. കാസർകോട്‌ ജില്ലയിൽനിന്നുള്ളവർ ഇവിടെനിന്ന്‌ മാർച്ചിനൊപ്പംചേരും. 13ന്‌ രാത്രി ജയ്‌പൂരിലെത്തും. 14ന്‌ രാവിലെ ദില്ലിയിലേക്ക്‌ മാർച്ചു‌ചെയ്യും. കേരളത്തിൽനിന്നുള്ള അടുത്ത സംഘം 21ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെടുമെന്ന് കർഷക സംഘം നേതാക്കൾ അറിയിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, കെ പി സഹദേവൻ, എം.പ്രകാശൻ മാസ്റ്റർ, പനോളി വത്സൻ ,ഡോ.ടി.ശിവദാസൻ \' പി.കെ ശ്യാമള തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

English summary
SRP Sent 500 farmers to Delhi to support Chalo Delhi protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X