• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കത്തി താഴെ വെക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യം പറയാൻ അവകാശമില്ല: പാനൂർ കൊലപാതകത്തിൽ എസ്എസ്എഫ്

കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് എസ്എസ്എഫ്. കത്തി താഴെവെക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യം പറയാൻ അവകാശമില്ലെന്നും എസ്എസ്എഫ് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ വൈരം മറ്റൊരു കൊലക്കു കൂടി കാരണമായിരിക്കുന്നു. പ്രസ്ഥാന കുടുംബാംഗമായിരുന്നു കൊല്ലപ്പെട്ട മൻസൂർ. നിസ്സാര തർക്കങ്ങൾ പോലും കൊലപാതകത്തിന് കാരണമാകുന്നുവെങ്കിൽ, അണികളെ ആ രൂപത്തിൽ പരിശീലിപ്പിച്ചെടുക്കുന്ന രാഷ്ട്രീയ സംഘങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കൊലപാതകികളും, ഗൂഢാലോചന നടത്തിയവരും തീർച്ചയായും ശിക്ഷിക്കപ്പെടണം. അതുകൊണ്ട് മാത്രം നീതി നടപ്പിലായി എന്ന് കരുതാൻ ന്യായമില്ല.

മലബാറില്‍ ഞെട്ടിക്കും.. 48ല്‍ 35 ലേറെ സീറ്റ് കിട്ടും; യുഡിഎഫ് മലപ്പുറത്ത് ഒതുങ്ങും, സിപിഎം പ്രതീക്ഷ

കാരണമിതൊരു സാമൂഹിക ദുരന്തമാണ്. സമൂഹമൊന്നാകെയാണ് അരുംകൊല രാഷ്ട്രീയത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരുന്നത്. കൊലപാതക സംസ്കാരം അവസാനിക്കുകയാണ് ശാശ്വത പരിഹാരം. കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതയും, പ്രബുദ്ധതയും അവകാശ വാദങ്ങൾക്കപ്പുറത്തൊന്നുമല്ലെന്നാണ് ഇടക്കിടെയുള്ള കൊലപാതകങ്ങൾ തെളിയിക്കുന്നത്. രാഷ്ട്രീയ കൊലകൾക്ക് നേത്യത്വം നൽകുന്ന ന്നവർക്കെങ്ങിനെയാണ് ജനാധിപത്യം വളർത്താൻ കഴിയുക.

ജനാധിപത്യ കക്ഷികൾക്കെങ്ങിനെയാണ് അവരെ ഉൾകൊള്ളാൻ കഴിയുക. കുടുംബങ്ങളുടെ കണ്ണുനീർ കാണാൻ കഴിയാത്ത ഈ കാപാലികരെ കേരളം മുഴുവൻ തള്ളി കളയുക. കേരളം എന്ത് വികസനം നേടിയെന്ന് പറഞ്ഞാലും കഠാര രാഷ്ട്രീയം അവസാനിക്കുന്നതുവരെ നേടിയ പുരോഗതിയൊന്നും പ്രസക്തമല്ല. കേരളീയരെ മറ്റുള്ളവർക്കുമുന്നിൽ അപഹാസ്യരാക്കുന്ന കൊലപാതകരാഷ്ട്രീയം അവസാനിക്കണം. രാഷ്ട്രീയ കക്ഷികൾ കത്തി താഴെ വെക്കണം.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

പോളിംഗ് ബൂത്തിൽ വെച്ച് ഓപ്പൺ വോട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരനായിരുന്നു ലീഗിന്റെ ബൂത്ത് ഏജന്റുമാരിലൊരാൾ. ബൂത്തിനടുത്ത് വെച്ച് സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ സംഘർഷമുണ്ടായതിന്റെ തുടർച്ചയാണ് വീടാക്രമിക്കുന്നതിലേക്കും കൊലപാതകത്തിലേക്കും എത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകൻ വാട്സ്ആപ്പിലൂടെ ഭീഷണി സ്റ്റാറ്റസായി ഇടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെയും മുഹ്സിനെയും തലശ്ശേരിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മൻസൂറിന്റെ മരണം സംഭവിക്കുകയായിരുന്നു.

കോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്‍പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണം

ആലപ്പുഴയിൽ അട്ടിമറി? പോളിംഗ് കണക്കിൽ ഞെട്ടി ഇടത് ക്യാമ്പും.. കൂടുതൽ അരൂരും ചേർത്തലയും

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
SSF's response over Panur Muslim league activists' murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X