കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എല്‍സി ഫലം: കണ്ണൂരിലെ മികവുറ്റ വിജയത്തിന് കാരണം 'ആശങ്ക വേണ്ട അരികെയുണ്ട്' പദ്ധതി

Google Oneindia Malayalam News

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും റവന്യൂ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി കണ്ണൂര്‍ ജില്ല. 99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളില്‍ 167 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 35,249 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 35,167 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

4158 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തില്‍ ലഡു വിതരണം ചെയ്താണ് ആഘോഷിച്ചത്. കണ്ണൂര്‍ ജില്ലയിലെ വിജയ ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂര്‍ ഡയറ്റ് സ്റ്റെപ്‌സ് എന്ന പേരില്‍ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു.

KANNUR1

മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന പേരിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനം വിജയ ശതമാനം ഉയര്‍ത്തുന്നതിന് സഹായകരമായി. കണ്ണൂര്‍ ജില്ലയുടെ അഭിമാനം ഉയര്‍ത്തുന്നതിന് മുന്നില്‍ നിന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു.

ഷേക്ക്, കൗണ്‍സല്‍ ജനറല്‍, സിഎം; ക്രഡിബിലിറ്റിയില്ലെങ്കിലും ഒരു ഇന്റലിജന്റ് മാസ്റ്റര്‍പ്ലാനുണ്ട്; അരുണ്‍കുമാര്‍ഷേക്ക്, കൗണ്‍സല്‍ ജനറല്‍, സിഎം; ക്രഡിബിലിറ്റിയില്ലെങ്കിലും ഒരു ഇന്റലിജന്റ് മാസ്റ്റര്‍പ്ലാനുണ്ട്; അരുണ്‍കുമാര്‍

നവാഗതരെ സ്വീകരിക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ സജ്ജമാണെന്നും അധിക ബാച്ചുകള്‍ വേണ്ട സാഹചര്യത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു. ജില്ലാ പഞ്ചായത്തിന് മുന്നില്‍ നടന്ന അനുമോദന പരിപാടിയില്‍ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ.എന്‍ സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
SSLC Result: District President PP Divya and others celebrate the top victory of Kannnur in SSLC results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X