Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി കോണ്‍ഗ്രസിനുപയോഗിച്ച സ്‌റ്റേഡിയം കേടാക്കി; സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍

കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സി പി ഐ എമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂരില്‍ ഈ വര്‍ഷം നടന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിന് ആണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

നേരത്തെ സി പി ഐ എമ്മിന് 47,000 രൂപ പിഴ ഇടാനായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജവഹര്‍ സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി സെക്യൂരിറ്റി ഡെപ്പോസിറ്റായി സി പി ഐ എം നല്‍കിയ 25,000 രൂപ തിരിച്ച് നല്‍കേണ്ടതില്ല എന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം എടുത്തിരിക്കുകയാണ്.

1

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സി പി ഐ എമ്മില്‍ നിന്ന് പിഴ ഈടാക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേന്‍ തീരുമാനിച്ചിരിക്കുന്നത്. യു ഡി എഫാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. എല്‍ ഡി എഫാണ് പ്രതിപക്ഷത്ത്.

2

ആകെയുള്ള 55 സീറ്റില്‍ യു ഡി എഫിന് 34 ഉം എല്‍ ഡി എഫിന് 19 ഉം എന്‍ ഡി എയ്ക്ക ഒരു സീറ്റുമാണ് ഉള്ളത്. അതേസമയം ഏപ്രില്‍ 9 നായിരുന്നു സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സെമിനാര്‍ നടത്തിയിരുന്നത്.

3

മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എന്നിവരായിരുന്നു സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നത്. കണ്ണൂര്‍ ഇതാദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായത്.

4

30000 പേരെ ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ പ്രതലം പുല്‍ത്തകിടിയാക്കിയാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രധാനമായും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കാണ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം വേദിയാകാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+