Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടക- ചലച്ചിത്ര നടന്‍ പപ്പന്‍ ചിരന്തനയ്ക്ക് നാടിന്റെ യാത്രാമൊഴി

കണ്ണൂര്‍: സമാന്തരസിനിമയില്‍ ശ്രദ്ധേയവേഷങ്ങളണിഞ്ഞ നടന്‍ അരങ്ങൊഴിഞ്ഞു.
അഭിനയരംഗത്ത് ആസ്വാദകരുടെ ഇഷ്ടമുഖങ്ങളിലൊന്നായ പപ്പന്‍ ചിരന്തനെയാണ് മരണം അപഹരിച്ചത്. മലബാറിലെ നാടക,സിനിമാ ആസ്വാദകരുടെ പ്രിയമുഖങ്ങളിലൊന്നാണ് ഇതോടെ വിസ്മൃതിയിലായത്.പ്രമുഖ നാടക പ്രവര്‍ത്തകനും സിനിമാ സീരിയല്‍ നടനുമായ പപ്പന്‍ ചിരന്തന(പാലങ്ങോട് വീട്ടില്‍ പത്മനാഭന്‍) തന്റെ അറുപത്തിയെട്ടാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

നാടകകുലപതി ഇബ്രാഹിം വേങ്ങര ഒരുക്കിയ നാടകങ്ങളില്‍ ദീര്‍ഘകാലം കോഴിക്കോട് ചിരന്തന തീയേറ്റേഴ്സില്‍ പ്രൊഫഷനല്‍ നാടകനടനായിരുന്നു. ബഹ്റിന്‍ കേരള പ്രതിഭ, കേരളസമാജം തുടങ്ങിയ സംഘടനകളിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.പ്രവാസി ജീവിതത്തിനു ശേഷംനെരുവമ്പ്രത്തെ കലാസാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു.ഏഴോം ഫൈനാര്‍ട്സ് സൊസൈറ്റി(ഫെയ്സ്) സെക്രട്ടറി, നെരുവമ്പ്രം ജനകീയകലാസമിതി സെക്രട്ടറി,ഗാന്ധി സ്മാരക ഗ്രന്ഥാലയ പ്രവര്‍ത്തക സമിതിയംഗം പുരോഗമനകലാസാഹിത്യസംഘം ഏഴോം യൂനിറ്റ് സെക്രട്ടറി,സി.പി. എം നെരുവമ്പ്രം ബ്രാഞ്ച് കമ്മിറ്റിയംഗം,നാടക് ജില്ലാകമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

PA

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കഥപറയുന്ന അമീബയെന്ന സിനിമയില്‍ ശ്രദ്ധേയമായ റോള്‍ അഭിനയിച്ചിട്ടുണ്ട്.പപ്പന്‍ ചിരന്തനയെന്നു കലാലോകത്തു അറിയപ്പെടുന്ന ഇദ്ദേഹംനിരവധി അമേച്വര്‍ നാടങ്ങളുടെ സംവിധായകനും ഷോര്‍ട്ട് ഫിലിം അഭിനേതാവുമാണ്. സ്നേഹവീട്,ചായില്യം, പേടിതൊണ്ടന്‍ എന്ന സിനിമകളിലാണ് അദ്ദേഹം പ്രധാന റോള്‍ ചെയ്തത്. മികച്ച സംഘാടകനായ പപ്പന്‍ ചിരന്തനയുടെ വിയോഗം വടക്കന്‍ കേരളത്തിലെ കലാസാംസ്‌കാരിക ലോകത്ത് കനത്തനഷ്ടമാണ്. വി.വി ദാക്ഷായണിയാണ് ഭാര്യ. മക്കള്‍: പ്രീത, പ്രവീണ്‍(ബഹ്റിന്‍) മരുമക്കള്‍: കെ.സിരാജന്‍, രേവതി. സഹോദരങ്ങള്‍: പി.വി ലളിത, പി.വി രാമദാസന്‍(ബി. എസ്. എന്‍. എല്‍ പഴയങ്ങാടി)പി.വി ശിവദാസന്‍(ചെന്നൈ)സംസ്‌കാരം നെരുമ്പ്രം പൊതുശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി.

Recommended Video

cmsvideo
    കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+